തിരുവനന്തപുരം: സി.വി. രാമൻ പിള്ള നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സി.വി. രാമൻ പിള്ളയുടെ 164-ാം ജന്മദിനാഘോഷം ഇന്നു (ഞായർ) വൈകിട്ട് 4 ന് തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ ഡോ.ബി.രാജീവൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ.ജോർജ് ഓണക്കൂർ അദ്ധ്യക്ഷത വഹിക്കും. ഡോ. എം.എ. സിദ്ദിഖ്, ഡോ. പി. വേണഗോപാലൻ, ചെങ്കൽ സുകുമാരി, ലൗലി ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |