SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.48 AM IST

പാർലമെന്റിലേക്ക് സൈക്കിളിൽ രാഹുൽ

hh

ന്യൂഡൽഹി: പെട്രോളിയം, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് രാഹുൽ ഗാന്ധിയും പ്രതിപക്ഷ എം.പിമാരും ഇന്നലെ പാർലമെന്റിലെത്തിയത് സൈക്കിളിൽ. പ്രതിപക്ഷ നേതാക്കളുടെ യോഗം നടന്ന കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ നിന്ന് റാഫിമാർഗ് വഴി ജൻപഥിലൂടെ ഒരുകിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയാണ് പാർലമെന്റിൽ എത്തിയത്. പ്രതിഷേധം അപ്രതീക്ഷിതമായതിനാൽ പൊലീസ് റോഡിൽ ഗതാഗതം തടഞ്ഞിരുന്നില്ല. വാഹനങ്ങൾക്കിടയിലൂടെ സൈക്കിൾ ചവിട്ടിയ രാഹുലിന് ചുറ്റും അർദ്ധ സൈനികർ സുരക്ഷാവലയം തീർത്തിരുന്നു. എൽ.പി.ജി സിലിണ്ടറിന്റെ ചിത്രവും ഇന്നലത്തെ വിലയും രേഖപ്പെടുത്തിയ പോസ്റ്ററും വച്ചായിരുന്നു പ്രതിഷേധ റാലി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CYCLES
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.