തിരുവനന്തപുരം: കൊവിഡ് ബാധിച്ച് സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാനേജർ നീറമൺകര അക്ഷയനഗർ ശിവത്തിൽ എസ്.ഷാജകുമാർ (59) മരിച്ചു. കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പ് നെഗറ്റീവായതോടെ ആശുപത്രിയിൽ നിന്ന് മടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണശേഷമുള്ള പരിശോധനയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ഭാര്യ ഗിരിജ (ഇന്ത്യൻ ബാങ്ക് ). മക്കൾ: വിഷ്ണുപ്രിയ (എസ്.ബി.ഐ), കൃഷ്ണപ്രിയ (കനറാ ബാങ്ക്). മരുമക്കൾ, അജിത്ത് (കേരള യൂണിവേഴ്സിറ്റി), വൈശാഖൻ(എഫ്.സി.ഐ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |