ചെങ്ങന്നൂർ: എ.ഐ.സി.സി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. വിശ്വനാഥൻ (70) നിര്യാതനായി. സംസ്കാരം പിന്നീട്. പന്തളം എൻ.എസ്.എസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കെ.എസ്.യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ്, കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ദേശീയ സെക്രട്ടറി, കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ്, കെ.പി.സി.സി നിർവാഹക സമിതി അംഗം, എൻ.എസ്.എസ് രജിസ്ട്രാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. . രാജ രാജേശ്വരി സീനിയർ സെക്കൻഡറി സ്കൂൾ സ്ഥാപകനാണ്. സാമൂഹിക സാംസ്കാരിക, ആതുരസേവന രംഗങ്ങളിൽ സജീവമായിരുന്നു. ഭാര്യ: ശാരദ വിശ്വനാഥൻ, മക്കൾ: ഉണ്ണി, ഗോപാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |