വേങ്ങര: യു.പിയിൽ ജയിലിലായ മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മാതാവ് എട്ടുവീട്ടിൽ കദീജകുട്ടി (91) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ കാപ്പൻ മുഹമ്മദ് കുട്ടിയാണ് ഭർത്താവ്. മക്കൾ: ഹംസ, സിദ്ധീഖ്, ഫാത്തിമ, ആയിശ, മറിയമ്മു, കദിയമ്മു, അസ്മാബി. മരുമക്കൾ: സുബൈദ, റൈഹാനത്ത്,മുഹമ്മദ് അച്ചനമ്പലം, മുഹമ്മദ് കുട്ടി ചെങ്ങാനി, അലവി വട്ടപ്പൊന്ത, ഹംസ പാലത്തിങ്ങൽ, ബഷീർ പൂച്ചോലമാട്. ഹാഥ്റസ് പീഡന കേസ് റിപ്പോർട്ട് ചെയ്യാൻ പോവുന്നതിനിടെയാണ് കാപ്പൻ അറസ്റ്റിലായത്. ഫെബ്രുവരിയിൽ ഉമ്മയെ കാണാൻ സുപ്രീംകോടതി കാപ്പന് അഞ്ച് ദിവസം ജാമ്യം അനുവദിച്ചിരുന്നു. കേരള പത്രപ്രവർത്തക യൂണിന്റെ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. കാപ്പൻ ഇപ്പോൾ മഥുര ജയിലിൽ തടവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |