കോഴിക്കോട്: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവുമായ വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്ലിയാർ (80) നിര്യാതനായി. ഇന്നലെ രാവിലെ ഒമ്പതരയോടെ വാവാട്ടെ വസതിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. കബറടക്കം വൈകിട്ട് വാവാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. കത്തറമ്മൽ മദ്രസ, കൊടുവള്ളി സിറാജുൽ ഹുദ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. നിരവധി മഹല്ലുകളുടെ ഖാസിയെന്ന നിലയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ആത്മീയവേദികളിലെ നിറസാന്നിദ്ധ്യമായിരുന്നു.
ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, മുഹമ്മദ് ഹൈതമി (മുദരിസ്, ഒടുങ്ങാക്കാട് മഖാം), റംല, സഫിയ, ഉമ്മുസൽമ, ബരീറ. മരുമക്കൾ: ഉബൈദുല്ല ഫൈസി വെണ്ണക്കോട് (അമ്പലക്കണ്ടി മഹല്ല് ഖത്തീബ് ), അബ്ദുൽ സലാം മുസ്ലിയാർ (കളരാന്തിരി), ടി.വി.സി. അബ്ദുസമദ് ഫൈസി വാഴക്കാട് (തൊട്ടിൽപാലം ജുമാ മസ്ജിദ് ഖത്തീബ്, ജംഇയ്യത്തുൽ ഖുത്ബ ജില്ലാ പ്രസിഡന്റ് ), ഫാത്തിമത്തുസുഹ്റ (നടമ്മൽപൊയിൽ), താഹിറ (കത്തറമ്മൽ), പരേതനായ ബാവ മുസ്ലിയാർ. പരേതരായ അണ്ടോണ പുല്ലോറക്കുന്നുമ്മൽ അബ്ദുറഹ്മാന്റെയും ഖദീജയുടെയും മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |