കല്ലമ്പലം: സ്വാതന്ത്ര്യസമര സേനാനിയും മണമ്പൂർ കോപ്പറേറ്റീവ് ബാങ്കിന്റെ സ്ഥാപക പ്രസിഡന്റും, കർഷക കോൺഗ്രസിന്റെ ആദ്യകാല നേതാവുമായിരുന്ന പരേതനായ സദാനന്ദ കുറുപ്പിന്റെ ഭാര്യ വസുമതി അമ്മ (88) നിര്യാതയായി. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ നിരവധി സമരപോരാളികൾക്ക് അഭയം നൽകിയിട്ടുണ്ട്. സർക്കാരിന്റെ സ്വാതന്ത്ര്യസമര സേനാനി പെൻഷൻ ലഭിച്ചിരുന്നു. ചാത്തമ്പറ തെഞ്ചേരികോണം സരസ്വതി വിലാസം വീട്ടുവളപ്പിൽ ഇന്നലെ മൃതദേഹം സംസ്കരിച്ചു. മക്കൾ : സരസ്വതി, താമര, ചന്ദ്രിക, വിജയകുമാർ, അനിൽകുമാർ, ഉഷ. മരുമക്കൾ : രാജശേഖരൻ നായർ, പരേതനായ മനോമോഹനൻ, വിജയസേനൻ, രേഖ, ശ്രീജ, സതീഷ് ചന്ദ്രൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |