തിരുവനന്തപുരം: കുണ്ടമൺഭാഗം ദേവികൃപയിൽ പരേതനായ എൻ.വി.ശർമ്മയുടെ ഭാര്യ ഗോമതിശർമ്മ (94) നിര്യാതയായി.രാജ്യം ഭാരതരത്നം നൽകി ആദരിച്ച സിതാർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ ഭാര്യ സുകന്യയുടെ മാതൃസഹോദരിയാണ്. ഭാഗീരഥി, പരേതയായ പ്രേമ, ജയലക്ഷ്മി (റിട്ട.ടീച്ചർ, പുന്നമൂട് എച്ച്.എസ്.എസ്) എന്നിവർ മക്കളും ബാലകൃഷ്ണൻ,പരേതരായ സ്വാമിനാഥൻ, സ്വാമിനാഥൻ എന്നിവർ മരുമക്കളുമാണ്.
പണ്ഡിറ്റ് രവിശങ്കറും ഭാര്യ സുകന്യയും മക്കളും പ്രശസ്ത ഗായകരുമായ അനുഷ്ക്ക, നോറാ ജോൺസ് എന്നിവരുമൊത്ത് 2000 ത്തിൽ തിരുവനന്തപുരത്ത് എത്തിയപ്പോൾ 'സുകന്യ ചിത്തിയെ തേടുന്നു' എന്ന് കേരളകൗമുദി ഒന്നാം പേജിൽ റിപ്പോർട്ട് ചെയ്തിരുന്നു. തന്റെ അമ്മ പരേതയായ അമ്മുക്കുട്ടിയുടെ സഹോദരി കേരളത്തിലുണ്ടെന്നും താൻ ചിത്തിയെന്നു വിളിക്കുന്ന അവരെ കണ്ടുപിടിക്കാൻ സഹായിക്കണമെന്നുമുള്ള സുകന്യയുടെ ആഗ്രഹപ്രകാരമായിരുന്നു ആ വാർത്ത. കേരളകൗമുദിയിൽ വാർത്ത വന്നതിനെത്തുടർന്ന് ഗോമതിചിത്തിയെ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരത്തുതന്നെ ചിത്തിയും മക്കളുമുണ്ടായിരുന്നു.കാത്തിരുന്ന ആ പുനഃസമാഗമത്തിന്റെ വാർത്ത പിന്നീട്എല്ലാ മാദ്ധ്യമങ്ങളും ഏറ്റെടുത്തു. തന്റെ ഭാര്യയുടെ നിരന്തരമായ അന്വേഷണം ഫലപ്രാപ്തിയിലെത്തിയതിൽ ആഹ്ളാദവാനായ പണ്ഡിറ്റ് രവിശങ്കർ കേരളകൗമുദിയോട് നന്ദി രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |