എരുമേലി : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ അടപ്പില്ലാത്ത കിണറ്റിൽ വീണ് മുട്ടപ്പള്ളി കരിമ്പിൻതോട്ടിൽ രതീഷ് - സുമോൾ ദമ്പതികളുടെ മകൻ ധ്യാൻ രതീഷ് (4) മരിച്ചു. ഇന്നലെ രാവിലെ പത്തോടെ ആയിരുന്നു അപകടം. സാധാരണ കളിക്കുന്നതിനിടയിൽ ഒളിച്ചിരിക്കുന്നത് കുട്ടിയുടെ പതിവായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടൻ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് വിദേശത്താണ്. സഹോദരി : ദിയ മോൾ. സംസ്കാരം പിന്നീട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |