കണ്ണൂർ: ശ്രീനാരായണഗുരുദേവൻ രചിച്ച വിശ്വമാനവിക സന്ദേശം നൽകുന്ന ദൈവദശകം 25 രാജ്യങ്ങളിലെ 100 മഹാനഗരങ്ങളിൽ ഇന്നു രാവിലെ എട്ടിനും വൈകിട്ട് എട്ടിനുമിടയിൽ ആലപിക്കും. ഗുരുദേവന്റെ 67-ാമത് ജയന്തിദിനം പ്രമാണിച്ചാണ് ആലാപനം.
ഇന്നു രാവിലെ ഒമ്പതിന് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ദൈവദശകം കൂട്ടായ്മയുടെയും ദൈവദശകം ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിലാണ് പരിപാടി. ദൈവദശകം വിശ്വവിശാലതയിലേക്കെന്ന പദ്ധതിയുടെ ഭാഗമായാണ് ആലാപനവും അവതരണവും.
കവിത, പ്രാർത്ഥന എന്നീ നിലകളിൽ ദൈവദശകത്തെ ലോകമെമ്പാടും എത്തിക്കുകയാണ് ലക്ഷ്യം. ചൈനീസ് ഭാഷയിൽ മൊഴിമാറ്റിയ ദൈവദശകം ചടങ്ങിൽ പ്രകാശിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷത വഹിക്കും. കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, വി.ആർ. സുനിൽകുമാർ എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും. ദൈവദശകം കൂട്ടായ്മ ചെയർമാൻ ഗിരീഷ് ഉണ്ണിക്കൃഷ്ണൻ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |