SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.58 PM IST

ടൗക്‌തേ: മരിച്ചവർക്ക് 2 ലക്ഷം വീതം നഷ്ടപരിഹാരം ഗുജറാത്തിന് ആയിരം കോടി

daukthe-cyclone

ന്യൂഡൽഹി: രാജ്യത്തുടനീളം ടൗക്‌തേചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ദുരിതബാധിത സംസ്ഥാനങ്ങൾ അവരുടെ വിലയിരുത്തലുകൾ കേന്ദ്രത്തിലേക്ക് അയച്ചാൽ അടിയന്തര സാമ്പത്തിക സഹായം നൽകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ വ്യോമമാർഗം നിരീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായവും പ്രഖ്യാപിച്ചു. ഗുജറാത്തിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനായി സംസ്ഥാനം സന്ദർശിക്കാൻ കേന്ദ്രം വിവിധ മന്ത്രാലയ പ്രതിനിധികൾ അടങ്ങിയ സംഘത്തെ വിന്യസിക്കും. ചുഴലിക്കാറ്റിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി ഗുജറാത്ത് സർക്കാരിന് ഉറപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAUKTHE CYCLONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.