തിരുവനന്തപുരം: പൊലീസിന്റെ ഗുണ്ടാബന്ധം സംബന്ധിച്ച് ഒറ്റപ്പെട്ട സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ക്രിമിനിൽ ബന്ധം കണ്ടെത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പൊലീസ് ഉദ്യേഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗുണ്ടാ ബന്ധമുള്ള പൊലീസുകാരെ സർവീസിൽ നിന്ന് മാറ്റാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സംസ്ഥാന വ്യാപകമായി ബോംബ് നിർമ്മിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഗുണ്ടകളുടെ അതിക്രമം വർദ്ധിച്ചെന്നും കാപ്പ സെൽ കാര്യക്ഷമമല്ലെന്നും ചില മാദ്ധ്യമങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |