പറവൂർ: കുളിമുറിയിൽ വെള്ളം നിറച്ചുവച്ച ബക്കറ്റിനുള്ളിൽ ഒന്നര വയസുകാരി മുങ്ങി മരിച്ചു. സൗത്ത് കളമശേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പാനായിക്കുളം പുലിമുറ്റത്ത് പള്ളത്ത് മഹേഷിന്റെ മകൾ മീനാക്ഷിയാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം മൂന്നിന് കുഞ്ഞിന്റെ അമ്മ സോനയുടെ കരുമാലൂർ മനയ്ക്കപ്പടി മുറിയാക്കലിലെ വീട്ടിലായിരുന്നു സംഭവം. വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: അമ്പാടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |