നെടുമങ്ങാട്: കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഇരിഞ്ചയം പറയൻകാവ് ഷംനാദ് മൻസിലിൽ സിദ്ദിഖ്, സജിനാ മോൾ ദമ്പതികളുടെ ഇളയ മകൾ നൈമ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.
നൈമ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മാതാവ് നിസ്കരിക്കാനായി മുറിയിലേക്ക് കയറി. നിസ്കാരത്തിനു ശേഷം പുറത്തേക്ക് വന്നപ്പോൾ തുണി കഴുകുന്ന ബക്കറ്റിലെ വെള്ളത്തിൽ നൈമ വീണ നിലയിലായിരുന്നു. അയൽവാസികളുടെ സഹായത്തോടെ ഉടൻ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അഫ്ന ഫാത്തിമ, ആലിയ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |