മൂന്നാർ: ചിന്നക്കനാൽ 301 കോളനിയിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. 301 കോളനിയിൽ നിമ്മിയുടെ മകൻ കരുണിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് ആറരയോടെ വീടിന് പുറകു വശത്തെ ജനാലയിൽ ഇരുമ്പ് തുടലും അരയിൽ ബെൽറ്റ് പോലുള്ള വസ്തു ഉപയോഗിച്ചും ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. സമീപത്ത് ഒരു വടിയും കണ്ടെത്തി. കരുണിന്റെ അമ്മ തുണി കഴുകാൻ പോയപ്പോഴായിരുന്നു സംഭവം. മുത്തശ്ശി അമ്മിണി പ്രായാധിക്യം മൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. മൃതദേഹം കത്തിക്കരിഞ്ഞ മണം വന്നതോടെ നാട്ടുകാർ എത്തുകയായിരുന്നു. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ദുരൂഹതയുള്ളതിനാൽ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമാകും പോസ്റ്റുമോർട്ടം നടപടികളെന്ന് പൊലീസ് പറഞ്ഞു. വീട്ടിലും പരിസരത്തും ഇന്ന് വിശദമായ പരിശോധന നടത്തും. യുവാവിന് മാനസിക പ്രശ്നമുള്ളതായും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |