തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്. ദേശീയ ഡെങ്കിപ്പനി ദിനമാണിന്ന്. പ്രതിരോധത്തിൽ ഏറ്റവും പ്രധാനമാണ് കൊതുകിന്റെ ഉറവിട നശീകരണം. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ ചികിത്സ തേടണം.
ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് കൊതുകുകൾ പകൽ സമയത്താണ് കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാകും.
രോഗ ലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി
കടുത്ത തലവേദന
കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന
നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ
ഓക്കാനവും ഛർദ്ദിയും
കറുത്ത മലം
പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്
പഴുതടച്ച പ്രതിരോധം
ഒരു തുള്ളി വെള്ളംപോലും കെട്ടി നിർത്തരുത്.
ജലസംഭരണികൾ പൂർണമായി മൂടി വയ്ക്കുക
കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക
ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക
ജനലുകളും വാതിലുകളും അടച്ചിടുക
പകൽ ഉറങ്ങമ്പോഴും കൊതുകുവല ഉപയോഗിക്കുക
ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിട നശീകരണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |