തിരുവനന്തപുരം: ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം സംസ്ഥാനത്തെ ക്ലിനിക്കുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ അസ്സസർമാരെ നിയോഗിച്ചപ്പോൾ ഡെന്റൽ ഹൈജീനിസ്റ്റുകളെ ഒഴിവാക്കിയെന്ന് പരാതി. ഡെന്റൽ ക്ളിനിക്കുകളുടെ പരിശോധനയിൽ നിന്നാണ് ഒഴിവാക്കിയത്. എന്നാൽ മെഡിക്കൽ വിഭാഗത്തിൽ ഡോക്ടർമാർക്കൊപ്പം സ്റ്റാഫ് നഴ്സുമാരെയും ഫാർമസിസ്റ്റുമാരെയും അസ്സസർമാരായി ഉൾപ്പെടുത്തിയെന്ന് കേരള ഗവ. ഡെന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |