തിരുവനന്തപുരം: ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത 36999 പട്ടിക വർഗ വിഭാഗത്തിലുള്ള കുട്ടികളുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 4.7 ലക്ഷം വിദ്യാർത്ഥികൾക്കാണ് ഡിജിറ്റൽ പഠനോപകരണങ്ങളില്ലെന്ന് കണ്ടെത്തിയത്. വിദ്യാകിരണം പദ്ധതി ആരംഭിച്ചതിന് ശേഷം സെപ്റ്റംബർ 15 ഓടെ ഉപകരണങ്ങൾ ലഭ്യമാക്കേണ്ട കുട്ടികളുടെ എണ്ണം 3.7 ലക്ഷമായും നവംബർ ആദ്യം 3.5 ലക്ഷമായും കുറഞ്ഞിട്ടുണ്ട്. 45313 ലാപ്ടോപ് ഒന്നുമുതൽ 12 വരെയുള്ള പട്ടികവർഗ വിഭാഗം കുട്ടികൾക്കും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പട്ടികജാതി വിഭാഗം കുട്ടികൾക്കും വിതരണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |