SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.21 PM IST

എല്ലാ കുട്ടികൾക്കും ഡിജിറ്രൽ പഠനോപകരണം ഉറപ്പാക്കണം

digital

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങളുടെ ലഭ്യത സ്കൂൾതലത്തിൽ 31നകം ഉറപ്പാക്കണമെന്ന് സർക്കാർ നിർദ്ദേശം. തദ്ദേശതലത്തിൽ ആഗസ്റ്റ് ഒന്നിനും ജില്ലാതലത്തിൽ അഞ്ചിനും സംസ്ഥാനതലത്തിൽ 15നും ഇക്കാര്യം ഉറപ്പാക്കണം. എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും ഇന്റർനെറ്റ് കണക്ടിവിറ്റിയും ഉറപ്പാക്കുന്നതിനായി വീടുകൾ കയറി വിഭവ സമാഹരണത്തിനായി കാമ്പെയിൻ നടത്താനും നിർദ്ദേശമുണ്ട്.

അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ആശയവിനിമയം ഉറപ്പുവരുത്തുന്നതായി ആരംഭിച്ച 'ജി സ്യൂട്ട്' പ്ലാറ്റ്ഫോമിന് പുറമേ സ്വന്തമായി ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കും. ജി സ്യൂട്ട് പ്ലാറ്റ്ഫോം സംബന്ധിച്ച് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗരേഖ 20നകം പ്രസിദ്ധീകരിക്കും. കുട്ടികളുടെ പഠനോപകരണങ്ങൾ ശേഖരിക്കുന്നതിനായി ആരംഭിക്കുന്ന മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ സഹായനിധിയും 25നകം സജ്ജമാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIGITAL STUDY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.