SignIn
Kerala Kaumudi Online
Friday, 19 April 2024 6.38 PM IST

ഹൈക്കോടതിയിൽ സ്റ്റേറ്റ്മെന്റ്, ബാലചന്ദ്രകുമാർ 10 ലക്ഷം വാങ്ങി ; ബ്ലാക്ക്‌മെയിൽ ചെയ്‌തു : ദിലീപ്

p

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പ്രതിയായ നടൻ ദിലീപിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്യാൻ തുടങ്ങിയതിന് പിന്നാലെ,​ സംവിധായകൻ ബാലചന്ദ്രകുമാർ പത്തു ലക്ഷം രൂപ വാങ്ങിയ ശേഷം തന്നെ ബ്ളാക്ക് മെയിൽ ചെയ്‌തെന്നും നെയ്യാറ്റിൻകര ബിഷപ്പിന്റെ പേരുൾപ്പെടെ പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ഹൈക്കോടതിയിൽ ദിലീപിന്റെ സ്റ്റേറ്റ്മെന്റ്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഇന്നലെ സുപ്രീംകോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു.

അതേസമയം,​ ബിഷപ്പിനെ പറ്റിയുള്ള പരാമർശങ്ങൾക്കെതിരെ നെയ്യാറ്റിൻകര രൂപതയും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷനും ശക്തമായി പ്രതികരിച്ചു. തന്നെ പറ്റിയുള്ള പരാമർശങ്ങൾ ബിഷപ്പ് വിൻസന്റ് സാമുവേലും തള്ളി.

ജാമ്യത്തിന് ബിഷപ്പ് സഹായിച്ചെന്ന്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യം നേടാൻ നെയ്യാറ്റിൻകര ബിഷപ്പുമായി ബന്ധപ്പെട്ടാണ് സഹായിച്ചതെന്ന് ബാലചന്ദ്രകുമാർ അവകാശപ്പെട്ടെന്നാണ് ദിലീപിന്റെ അഭിഭാഷകൻ ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ പറയുന്നത്. ജാമ്യം ലഭിച്ച ശേഷം ബിഷപ്പിന് നൽകാനെന്ന പേരിൽ വൻതുക ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു. മറ്റു ചിലർക്കും പണം നൽകണമെന്നും ഇല്ലെങ്കിൽ ജാമ്യം റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി. പത്തു ലക്ഷത്തിലേറെ രൂപ കൈപ്പറ്റി. വീണ്ടും പണം നൽകാത്തതിനാലാണ് തനിക്കെതിരെ തിരിഞ്ഞത്.ഉന്നതരുമായി ബന്ധമുള്ള നെയ്യാറ്റിൻകര ബിഷപ്പ് ഇടപെട്ടാൽ ശരിയായ അന്വേഷണം നടക്കുമെന്നും നിരപരാധിത്വം തെളിയിക്കാമെന്നും ബാലചന്ദ്രകുമാർ വാഗ്ദാനം ചെയ്തിരുന്നു. ബാലചന്ദ്രകുമാറിന്റെ ഭാര്യ ലത്തീൻ കത്തോലിക്ക സമുദായാംഗവും തിരുവനന്തപുരം രൂപത അംഗവുമാണ്. അതിനാൽ ബിഷപ്പുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രി, മന്ത്രിമാർ, പൊലീസ് ഓഫീസർമാർ എന്നിവരുമായി അടുപ്പമുണ്ടെന്നും കേസിൽ ദിലീപിന് ബന്ധമില്ലെന്ന് ബിഷപ്പ് വഴി മറ്റ് വിശിഷ്ടവ്യക്തികളെ അറിയിക്കാമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ബിഷപ് ഇടപെട്ടിട്ടില്ല

( നെയ്യാറ്റിൻകര രൂപതയുടെ വിശദീകരണം )​

ബിഷപ്പിന് ബാലചന്ദ്രകുമാറിനെ അറിയില്ലെന്ന് രൂപതാ വക്താവ് മോൺ. ജി. ക്രിസ്തുദാസ്. ഒരു സമുദായത്തിന്റെ ആത്മീയ നേതാവായ ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. ഇത്തരം വിഷയങ്ങളിൽ ബിഷപ്പിന്റെ പേര് വലിച്ചിഴയ്‌ക്കരുത്.

പ്രതിഷേധിച്ച് ലാറ്റിൻ

കാത്തലിക് അസോ.

ദിലീപിന്റെ സത്യവാങ്മൂലത്തിൽ നെയ്യാറ്റിൻകര ബിഷപ്പ് വിൻസന്റ് സാമുവലിനെതിരെയുളള പരാമർശങ്ങൾ വാസ്തുതാവിരുദ്ധമാണെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ. നടൻ ദിലീപുമായോ ബാലചന്ദ്ര കുമാറുമായോ യാതൊരു ബന്ധവുമില്ല. ജാമ്യത്തിനായി ബിഷപ്പ് ഇടപെട്ടിട്ടില്ല. ഇത്തരം വ്യാജ വാ‌ർത്തകൾ വിശ്വാസികളിൽ ആഘാതം സൃഷ്ടിക്കും. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസിൽ ചേർന്ന അസോസിയേഷന്റെ അടിയന്തരയോഗം പ്രതിഷേധവും ഉൽക്കണ്ഠയും രേഖപ്പെടുത്തി.

ദിലീപ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നീട്ടരുതെന്നും തുടരന്വേഷണം ആവശ്യമില്ലെന്നും കാട്ടി സുപ്രീംകോടതിയിൽ ദിലീപിന്റെ സത്യവാങ്മൂലം. വിചാരണ പൂർത്തിയാക്കാൻ ആറ് മാസം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് ദിലീപിന്റെ മറുപടി സത്യവാങ്മൂലം.

ഇനി അന്വേഷണ ഉദ്യോഗസ്ഥന്റെ വിചാരണ മാത്രമാണുള്ളത്. ഉദ്യോഗസ്ഥൻ വിചാരണ ഒഴിവാക്കാൻ ശ്രമിക്കുകയാണ്. തുടരന്വേഷണത്തിന്റെ ആവശ്യമില്ല. വിചാരണ വേഗത്തിൽ പൂർത്തിയാക്കണം. വിചാരണ കോടതി ജഡ്ജിയെ മാറ്റാനാണ് സർക്കാർ സമയം തേടുന്നത്. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണ കോടതി ജഡ്ജിയാണ്.

ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​സു​ഹൃ​ത്ത​ല്ല​:​ദി​ലീ​പ്

കൊ​ച്ചി​:​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​ത​ന്റെ​ ​സു​ഹൃ​ത്താ​യി​രു​ന്നി​ല്ലെ​ന്നും​ ​അ​റി​യ​പ്പെ​ടാ​ത്ത,​ ​വി​ജ​യി​ക്കാ​ത്ത​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​സം​വി​ധാ​യ​ക​നു​മാ​ണെ​ന്നും​ ​ദി​ലീ​പി​നു​ ​വേ​ണ്ടി​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​സ​മ​ർ​പ്പി​ച്ച​ ​സ്റ്റേ​റ്റ്മെ​ന്റി​ൽ​ ​പ​റ​യു​ന്നു.
ദി​ലീ​പി​ന്റെ​ ​ആ​ത്മാ​ർ​ത്ഥ​ ​സു​ഹൃ​ത്തെ​ന്ന​ ​വ്യാ​ജേ​ന​യാ​ണ് ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​പ്ര​ചാ​ര​ണം.​ ​അ​ദ്ദേ​ഹം​ ​ത​ന്റെ​ ​സു​ഹൃ​ത്താ​യി​രു​ന്നി​ല്ല.​ ​തൊ​ഴി​ൽ​പ​ര​മാ​യും​ ​സാ​മ്പ​ത്തി​ക​മാ​യും​ ​സ​ഹാ​യി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​താ​ൻ​ ​ചെ​യ്ത​ത്.
സം​വി​ധാ​നം​ ​ചെ​യ്ത​ ​സി​നി​മ​ ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് 2014​ൽ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​ത​ന്നെ​ ​സ​മീ​പി​ച്ച​ത്.​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞ​ ​ക​ഥ​ക​ൾ​ ​മി​ക​ച്ച​താ​യി​രു​ന്നി​ല്ല.​ ​ഒ​രു​ ​പോ​ക്ക​റ്റ​ടി​ക്കാ​ര​ന്റെ​ ​ക​ഥാ​പാ​ത്രം​ ​ഇ​ഷ്ട​പ്പെ​ട്ടു.​ ​തി​ര​ക്ക​ഥ​ ​പൂ​ർ​ത്തി​യാ​ക്കി​യാ​ൽ​ ​നി​ർ​മ്മി​ക്കാ​മെ​ന്ന് ​അ​റി​യി​ച്ചു.​ ​പി​ക്ക് ​പോ​ക്ക​റ്റ് ​എ​ന്ന​ ​പേ​രി​ൽ​ 2015​ൽ​ ​സി​നി​മ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തു.​ ​തി​ര​ക്ക​ഥ​ ​എ​ഴു​താ​ൻ​ ​വൈ.​ബി.​ ​രാ​ജേ​ഷ്,​ ​സ​ച്ചി​ ​എ​ന്നി​വ​രു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യെ​ങ്കി​ലും​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ​ ​നി​സ്സ​ഹ​ക​ര​ണം​ ​മൂ​ലം​ ​എ​ഴു​താ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ 2021​ ​ഏ​പ്രി​ലി​ൽ​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​താ​ൻ​ ​പി​ൻ​വാ​ങ്ങി.​ ​തു​ട​ർ​ന്നാ​ണ് ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​ത​നി​ക്കെ​തി​രെ​ ​ഇ​റ​ങ്ങി​യ​ത്.
വി​ദ്വേ​ഷ​ത്തോ​ടെ​യും​ ​ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ​യു​മാ​ണ് ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ​ ​അ​പാ​യ​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ചെ​ന്ന​തു​ൾ​പ്പെ​ടെ​ ​കെ​ട്ടു​ക​ഥ​ക​ളാ​ണ്.​ ​വി​ധി​യി​ലേ​ക്ക് ​അ​ടു​ത്ത​ ​വി​ചാ​ര​ണ​ ​നീ​ട്ടാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.​ ​മ​റ്റു​ ​ചി​ല​രു​ടെ​ ​പി​ന്തു​ണ​യും​ ​ബാ​ല​ച​ന്ദ്ര​കു​മാ​റി​നു​ണ്ട്.​ ​പ​ണം​ ​ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് ​ത​നി​ക്കെ​തി​രെ​ ​കെ​ട്ടു​ക​ഥ​ക​ൾ​ ​പ്ര​ച​രി​പ്പി​ച്ച​ത്.​ ​വ്യാ​ജ​ ​വാ​ട്ട്സാ​പ്പ് ​സ​ന്ദേ​ശ​ങ്ങ​ളും​ ​ഉ​പ​യോ​ഗി​ച്ചു.​ ​എ.​ഡി.​ജി.​പി​ ​ബി.​ ​സ​ന്ധ്യ​യെ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​പ​റ​യു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി.

​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സ് ​, ഡി​ജി​റ്റ​ൽ​ ​തെ​ളി​വു​ക​ൾ​ ​ഇ​ന്ന് ​ല​ഭി​ക്കും;
3​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​പി​ടി​ച്ചെ​ടു​ത്തു

കൊ​ച്ചി​:​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​നി​‌​ർ​മ്മാ​ണ​ ​ക​മ്പ​നി​ ​ഓ​ഫീ​സി​ൽ​ ​നി​ന്നും​ ​പി​ടി​ച്ചെ​ടു​ത്ത​ ​ഒ​മ്പ​ത് ​ഇ​ല​ക്ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​നാ​ ​ഫ​ലം​ ​ഇ​ന്ന് ​ല​ഭി​ക്കും.
അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മോ​ഹ​ന​ച​ന്ദ്ര​ൻ​ ​നാ​യ​രാ​ണ് ​ഇ​ക്കാ​ര്യം​ ​അ​റി​യി​ച്ച​ത്.​ ​മൊ​ബൈ​ൽ,​ ​ഐ​ ​പാ​ഡ്,​ ​പെ​ൻ​ഡ്രൈ​വ്,​ ​ഹാ​‌​ർ​ഡ് ​ഡി​സ്ക് ​എ​ന്നി​വ​യാ​ണ് ​പി​ടി​ച്ചെ​ടു​ത്ത​ത്.​ ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​ദൃ​ശ്യം​ ​ഇ​ല​ക്ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ത്തി​ലേ​ക്ക് ​മാ​റ്റി​യോ,​ ​ഇ​തി​ൽ​ ​നി​ന്ന് ​മാ​യ്ച്ചു​ക​ള​ഞ്ഞോ​ ​തു​ട​ങ്ങി​യ​ ​കാ​ര്യ​ങ്ങ​ളാ​ണ് ​പ​രി​ശോ​ധി​ച്ച​ത്.​ ​ഇ​തി​ന് ​പു​റ​മെ,​ ​'​വി.​ഐ.​പി​'​ ​ശ​ര​ത്തി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​ദി​ലീ​പി​ന്റെ​ ​സ​ഹോ​ദ​രീ​ ​ഭ​‌​ർ​ത്താ​വ് ​സു​രാ​ജി​ന്റെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​ചി​ല​ ​വ​സ്തു​ക്ക​ൾ​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​ ​ഇ​ന്ന​ലെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​യ​ ​ദി​ലീ​പി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​അ​നൂ​പ്,​ ​സു​രാ​ജ്,​ ​സു​ഹൃ​ത്ത് ​ബൈ​ജു​ ​ചെ​ങ്ങ​മ​നാ​ട് ​എ​ന്നി​വ​രു​ടെ​ ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ൾ​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഇ​വ​ ​ശാ​സ്ത്രീ​യ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​കൈ​മാ​റും.

​അ​ഞ്ച് ​ടീം,​ ​ഒ​രേ​ ​ചോ​ദ്യം
ദി​ലീ​പ് ​അ​ട​ക്ക​മു​ള്ള​ ​അ​ഞ്ച് ​പ്ര​തി​ക​ളെ​ ​പ്ര​ത്യേ​കം​ ​ഇ​രു​ത്തി​ ​ഒ​രേ​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​ചോ​ദി​ച്ച​ത്.​ ​ഇ​വ​രു​ടെ​ ​മ​റു​പ​ടി​ ​വി​ശ​ദ​മാ​യി​ ​പ​രി​ശോ​ധി​ച്ച​ ​ശേ​ഷ​മാ​യി​രി​ക്കും​ ​ഇ​ന്ന​ത്തെ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ​ ​റെ​ക്കാ​‌​ർ​ഡ് ​ചെ​യ്തി​ട്ടു​ണ്ട്.​ ​ഇ​ത​ട​ക്ക​മാ​യി​രി​ക്കും​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​ക.

ദി​ലീ​പ് ​സ​ഹ​ക​രി​ച്ചാ​ലും​ ​ഇ​ല്ലെ​ങ്കി​ലും
തെ​ളി​വു​ക​ൾ​ ​കി​ട്ടും​:​എ​സ്.​ ​ശ്രി​ജി​ത്ത്

കൊ​ച്ചി​:​ന​ട​ൻ​ ​ദി​ലീ​പി​നെ​തി​രെ​ ​ശ​ക്ത​മാ​യ​ ​തെ​ളി​വു​ക​ൾ​ ​കൈ​വ​ശ​മു​ണ്ടെ​ന്ന​ ​സൂ​ച​ന​ ​ന​ൽ​കി​ ​ക്രൈം​ ​ബ്രാ​ഞ്ച് ​മേ​ധാ​വി​ ​എ​സ്.​ശ്രീ​ജി​ത്ത്.​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദ​ഹം.
സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​കൈ​മാ​റി​യ​വ​ ​അ​ല്ലാ​തെ​ ​മ​റ്റ് ​തെ​ളി​വു​ക​ൾ​ ​കൈ​വ​ശ​മു​ണ്ടോ​യെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഇ​പ്പോ​ൾ​ ​അ​തേ​ക്കു​റി​ച്ച് ​പ​റ​യാ​നാ​വി​ല്ലെ​ന്നും​ ​കോ​ട​തി​യി​ൽ​ ​ക​ണ്ട​താ​ണ​ല്ലോ​യെ​ന്നു​മാ​യി​രു​ന്നു​ ​പ്ര​തി​ക​ര​ണം.
ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ദി​ലീ​പി​ന്റെ​ ​സ​ഹ​ക​ര​ണ​വും​ ​നി​സ്സ​ഹ​ക​ര​ണ​വും​ ​കേ​സി​ന് ​ഗു​ണം​ ​ചെ​യ്യും.​ ​ചോ​ദ്യം​ ​ചെ​യ്യ​പ്പെ​ടു​ന്ന​ ​വ്യ​ക്തി​ ​സ​ഹ​ക​രി​ക്കു​മ്പോ​ൾ​ ​ചി​ല​ ​തെ​ളി​വു​ക​ൾ​ ​കി​ട്ടും.​ ​നി​സ്സ​ഹ​ക​രി​ക്കു​മ്പോ​ഴും​ ​തെ​ളി​വു​ക​ൾ​ ​ല​ഭി​ക്കും.​ ​ര​ണ്ടും​ ​കേ​സ​ന്വേ​ഷ​ണ​ത്തി​ന് ​സ​ഹാ​യി​ക്കും.​ ​നി​സ്സ​ഹ​ക​രി​ച്ചാ​ൽ​ ​കോ​ട​തി​യെ​ ​അ​റി​യി​ക്കും.
ക്രൈം​ബ്രാ​ഞ്ചി​ന്റെ​ ​കേ​സു​ക​ൾ​ ​ഫ​ല​പ്ര​ദ​മാ​യി​ ​അ​ന്വേ​ഷി​ച്ച് ​വി​ജ​യി​പ്പി​ക്കാ​മെ​ന്ന​ ​വി​ശ്വാ​സ​മു​ണ്ട്.​ ​സ​ത്യം​ ​പു​റ​ത്തു​കൊ​ണ്ടു​വ​രും.​ ​ആ​വ​ശ്യ​ത്തി​ന് ​തെ​ളി​വ് ​കൈ​വ​ശ​മു​ണ്ട്.​ ​ഇ​നി​യും​ ​അ​ന്വേ​ഷി​ച്ച് ​ക​ണ്ടെ​ത്താ​നു​ണ്ട്.​ ​അ​ത് ​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.
സാ​ക്ഷി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ ​പ​രാ​തി​ ​അ​ന്വേ​ഷി​ക്കും.​ ​അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ന് ​കൊ​വി​ഡ് ​ബാ​ധി​ച്ചു.​ ​ഉ​ട​ൻ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ക്കും.​ ​അ​ഞ്ച് ​പ്ര​തി​ക​ളെ​യും​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ളെ​ ​ചോ​ദ്യം​ ​ചെ​യ്യും.​ ​ആ​റാ​മ​ത്തെ​ ​പ്ര​തി​ ​വി.​ഐ.​പി​ ​ശ​ര​ത്താ​ണോ​യെ​ന്ന് ​ഇ​പ്പോ​ൾ​ ​പ​റ​യാ​നാ​വി​ല്ല.​ ​കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​വേ​ണ​മെ​ങ്കി​ൽ​ ​കോ​ട​തി​യോ​ട് ​ആ​വ​ശ്യ​പ്പെ​ടും.​ ​കോ​ട​തി​യു​ടെ​ ​നി​ർ​ദ്ദേ​ശം​ ​പൂ​ർ​ണ്ണ​മാ​യും​ ​പാ​ലി​ക്കു​മെ​ന്നും​ ​ശ്രീ​ജി​ത്ത് ​പ​റ​ഞ്ഞു.

ശു​ഭ്ര​വ​സ്ത്ര​മ​ണി​ഞ്ഞ്
ശാ​ന്ത​നാ​യി​ ​ദി​ലീ​പ്

കൊ​ച്ചി​:​ ​വെ​ള്ള​ ​മു​ണ്ടും​ ​ചു​വ​ന്ന​ ​ചെ​റി​യ​ ​പു​ള്ളി​ക​ളു​ള്ള​ ​വെ​ളു​ത്ത​ ​ഷ​ർ​ട്ടും​ ​ക​റു​ത്ത​ ​മാ​സ്കു​മ​ണി​ഞ്ഞ് ​ശാ​ന്ത​നാ​യാ​ണ് ​ന​ട​ൻ​ ​ദി​ലീ​പ് ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ക്രൈം​ബ്രാ​ഞ്ച് ​ഓ​ഫീ​സി​ൽ​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ന് ​ഹാ​ജ​രാ​യ​ത്.​ ​നെ​റ്റി​യി​ൽ​ ​ക​ടും​ചു​വ​പ്പ് ​കു​റി​യു​മു​ണ്ടാ​യി​രു​ന്നു.​ ​മു​ന്നി​ലെ​ത്തു​ക​ ​അ​ള​ന്നു​മു​റി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ളെ​ന്ന് ​അ​റി​യാ​മെ​ങ്കി​ലും​ ​മു​ഖ​ത്ത് ​യാ​തൊ​രു​ ​ഭാ​വ​പ്പ​ക​ർ​ച്ച​യു​മി​ല്ലാ​യി​രു​ന്നു.

കെ.​എ​ൽ​ 07​ ​സി.​ടി.​ 1000​ ​ന​മ്പ​റു​ള്ള​ ​സ്വ​ന്തം​ ​ഇ​ന്നോ​വ​ ​ക്രി​സ്റ്റ​ ​കാ​റി​ലാ​ണ് ​എ​ത്തി​യ​ത്.​ ​ഡ്രൈ​വ​ർ​ക്കു​ ​പു​റ​മെ​ ​സ​ഹോ​ദ​ര​ൻ​ ​അ​നൂ​പ്,​ ​ഭാ​ര്യാ​സ​ഹോ​ദ​ര​ൻ​ ​സു​രാ​ജ് ​എ​ന്നി​വ​രും​ ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു.
രാ​വി​ലെ​ 8.40​ന് ​ആ​ലു​വ​യി​ലെ​ ​'​പ​ത്മ​സ​രോ​വ​രം​'​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​പു​റ​പ്പെ​ട്ട​ ​ദി​ലീ​പി​നെ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​അ​നു​ഗ​മി​ച്ചു.​ ​കൃ​ത്യം​ ​ഒ​മ്പ​തി​ന് ​ക​ള​മ​ശേ​രി​യി​ലെ​ ​ക്രൈം​ബ്രാ​ഞ്ച് ​ഓ​ഫീ​സി​ലെ​ത്തി.​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി​യ​പ്പോ​ൾ​ ​ചു​റ്റും​ ​കൂ​ടി​യ​ ​മാ​ദ്ധ്യ​മ​ ​പ്ര​തി​നി​ധി​ക​ൾ​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചോ​ദ്യ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ച്ചെ​ങ്കി​ലും​ ​ചെ​റു​ചി​രി​യോ​ടെ​ ​കൈ​യു​യ​ർ​ത്തി​ ​കാ​ണി​ച്ച് ​ഓ​ഫീ​സി​ലേ​ക്ക് ​ക​യ​റി.
മാ​നേ​ജ​ർ​ ​അ​പ്പു,​ ​സു​ഹൃ​ത്ത് ​ബൈ​ജു​ ​ചെ​ങ്ങ​മ​നാ​ട് ​എ​ന്നി​വ​ർ​ ​പി​ന്നാ​ലെ​ ​മ​റ്റൊ​രു​ ​വാ​ഹ​ന​ത്തി​ൽ​ ​ഹാ​ജ​രാ​യി.
ഒ​ന്നാം​ ​നി​ല​യി​ൽ​ ​പ്ര​ത്യേ​കം​ ​സ​ജ്ജ​മാ​ക്കി​യ​ ​മു​റി​യി​ലാ​ണ് ​ദി​ലീ​പി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​ത്.​ ​ക്രൈം​ബ്രാ​ഞ്ച് ​സൂ​പ്ര​ണ്ട് ​മോ​ഹ​ന​ച​ന്ദ്ര​ൻ​ ​നാ​യ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​ആ​ദ്യ​ ​ചോ​ദ്യം​ ​ചെ​യ്യ​ൽ.​ ​എ​ല്ലാ​വ​രെ​യും​ ​പ്ര​ത്യേ​കം​ ​ഇ​രു​ത്തി​യാ​യി​രു​ന്നു​ ​ഇ​ത്.​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ ​ക്രൈം​ബ്രാ​ഞ്ച് ​മേ​ധാ​വി​ ​എ​സ്.​ ​ശ്രീ​ജി​ത്തും​ ​മ​ദ്ധ്യ​മേ​ഖ​ല​ ​ഐ.​ജി​ ​യോ​ഗേ​ഷ് ​അ​ഗ​ർ​വാ​ളും​ ​ദി​ലീ​പി​നെ​ ​ചോ​ദ്യം​ ​ചെ​യ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DILEEP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.