SignIn
Kerala Kaumudi Online
Thursday, 25 April 2024 5.46 PM IST

കൂടുതൽ ശബ്‌ദരേഖകൾ പുറത്ത് --- വേറൊരു പെണ്ണിനുവേണ്ടി ശിക്ഷിക്കപ്പെട്ടെന്ന് ദിലീപ്

p

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ ആലുവയിലെ ഡോ. ഹൈദരാലിയെ സ്വാധീനിക്കാൻ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് മൊബൈലിൽ നടത്തുന്ന സംഭാഷണവും ഈ ശിക്ഷ താൻ അനുഭവിക്കേണ്ടതല്ലെന്ന് ദിലീപ് പറയുന്നതുമുൾപ്പെടെയുള്ള ശബ്ദരേഖകൾ പുറത്തു വന്നു.

"ഈ ശിക്ഷ ഞാൻ അനുഭവിക്കേണ്ടതല്ല, വേറൊരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ചു രക്ഷിച്ചു കൊണ്ടുപോയിട്ട് ഞാൻ ശിക്ഷിക്കപ്പെട്ടു" എന്നാണ് ദിലീപ് പറയുന്നത്.

കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജിക്കൊപ്പം ഈ ഓഡിയോ ക്ളിപ്പുകൾ ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം സമർപ്പിച്ചിരുന്നു.

നടിയെ ആക്രമിക്കുന്ന സമയത്ത് താൻ പനി ബാധിച്ച് ആലുവയിലെ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നെന്നാണ് ദിലീപ് അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നത്. എന്നാൽ ഇതു കളവാണെന്നാണ് ഡോ. ഹൈദരാലി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഈ മൊഴി ഡോക്ടർ പിന്നീട് കോടതിയിൽ മാറ്റിപ്പറഞ്ഞു. ഇതിനായി ഹൈദരാലിയോട് സുരാജ് സംസാരിക്കുന്ന ശബ്‌ദരേഖയാണ് പുറത്തു വന്നതിലൊന്ന്.

സുരാജ് - ഡോ. ഹൈദരാലി സംഭാഷണം:

സുരാജ് : നമ്മളൊന്നു മീറ്റ് ചെയ്യുന്നു. അഡ്വ. ഫിലിപ്പ് ടി. വർഗ്ഗീസ് ഒന്നു വന്ന് സംസാരിക്കുന്നു.

ഡോ. ഹൈദരാലി: ഒരു ദിവസം വക്കീലിനെ കാണണമല്ലോ‌‌‌? ... ഏപ്രിലിലേക്കാണ് നോട്ടീസ് കിട്ടിയത്.

സുരാജ് : ആ സമയം അടുപ്പിച്ച് കാണാം. അതു കോഓർഡിനേറ്റ് ചെയ്യാം. ഓരോരുത്തരെയും ഇങ്ങനെ കാണുന്നുണ്ട്.

ഡോ. ഹൈദരാലി: പൊലീസ് എഴുതിയതിന്റെ കോപ്പിയും കാണുമല്ലോ?

(ദിലീപ് അഡ്മിറ്റായില്ലെന്നായിരുന്നു പൊലീസിനുനൽകിയ മൊഴി)

സുരാജ് : ആ കോപ്പിക്ക് ഇനി യാതൊരു വാലിഡിറ്റിയുമില്ല ഡോക്ടറെ. നമ്മൾ ഇനി മൊഴി കൊടുക്കുന്നതനുസരിച്ച് കോടതി എഴുതിയെടുക്കും. അതാണ് ഇനിയങ്ങോട്ടു പ്രൊസീഡ് ചെയ്യുന്നത്.

ഡോ. ഹൈദരാലി: അനിയനും സാക്ഷിയാണ്.

സുരാജ്: ഏപ്രിലിലല്ലേയുള്ളൂ. മാർച്ച് പകുതിയൊക്കെ ആവുമ്പോൾ കാണാമെന്നാണ് അഡ്വക്കേറ്റ് പറഞ്ഞത്. ആ സമയത്ത് കാര്യങ്ങൾ പറഞ്ഞുതരാം. നേരത്തെ പറഞ്ഞുതന്നാൽ മറന്നുപോകും. അതിനു മുമ്പ് വേണമെങ്കിൽ ഡോക്ടറെ കാണാനും വഴിയുണ്ടാക്കാം.

'​ശ​ബ്ദം​'​ ​മ​ഞ്ജു​ ​തി​രി​ച്ച​റി​ഞ്ഞു

വി​ഷ്ണു​ ​ദാ​മോ​ദർ

​ ​വീ​ണ്ടെ​ടു​ത്ത​ത് 12,000​ ​ക്ളി​​​പ്പു​കൾ

കൊ​ച്ചി​:​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ശ​ബ്ദ​രേ​ഖ​ക​ളി​ൽ​ ​ന​ട​ൻ​ ​ദി​ലീ​പി​ന്റെ​യും​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​ശ​ബ്ദം​ ​ദി​ലീ​പി​ന്റെ​ ​ആ​ദ്യ​ ​ഭാ​ര്യ​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​തി​രി​ച്ച​റി​ഞ്ഞ​താ​യി​ ​ക്രൈം​ബ്രാ​ഞ്ച്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പു​റ​ത്തു​വ​ന്ന​ ​ശ​ബ്ദ​രേ​ഖ​ക​ളും​ ​ഇ​തി​ൽ​പ്പെ​ടും.
ശ​ബ്ദ​രേ​ഖ​ക​ളി​​​ൽ​ ​ചി​ല​ത് ​ത​ന്റേ​താ​ണെ​ന്ന് ​നേ​ര​ത്തെ​ ​ദി​ലീ​പ് ​സ​മ്മ​തി​​​ച്ചി​രു​ന്നു.​ ​പ​ക്ഷേ,​ ​സു​പ്ര​ധാ​ന​മാ​യ​വ​ ​മി​മി​ക്രി​യാ​ണെ​ന്നാ​യി​രു​ന്നു​ ​വാ​ദം.​ ​ടാ​ബി​ൽ​ ​റെ​ക്കാ​‌​ഡ് ​ചെ​യ്ത​ ​ശ​ബ്ദം​ ​യ​ഥാ​ർ​ത്ഥ​മാ​ണെ​ന്നും​ ​കൃ​ത്രി​മം​ ​കാ​ട്ടി​യി​ട്ടി​ല്ലെ​ന്നും​ ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​കു​മാ​ർ​ ​ദി​ലീ​പി​നൊ​പ്പ​മി​രു​ത്തി​യു​ള്ള​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​ആ​വ​‌​ർ​ത്തി​ച്ചി​രു​ന്നു.
ഫെ​ബ്രു​വ​രി​ ​എ​ട്ടി​നാ​ണ് ​ദി​ലീ​പ്,​ ​സ​ഹോ​ദ​രീ​ ​ഭ​‌​ർ​ത്താ​വ് ​സു​രാ​ജ്,​ ​സ​ഹോ​ദ​ര​ൻ​ ​അ​നൂ​പ് ​എ​ന്നി​വ​രെ​ ​കാ​ക്ക​നാ​ട് ​ചി​ത്രാ​ഞ്ജ​ലി​ ​സ്റ്റു​ഡി​യോ​യി​ലെ​ത്തി​ച്ച് ​ശ​ബ്ദ​സാ​മ്പി​ളു​ക​ൾ​ ​ശേ​ഖ​രി​ച്ച​ത്.​ ​ഇ​തി​ന്റെ​ ​ഫ​ലം​ ​അ​ടു​ത്ത​യാ​ഴ്ച​യേ​ ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ​ല​ഭി​ക്കൂ.​ ​ഇ​തി​ന് ​പു​റ​മെ​യാ​ണ് ​മ​ഞ്ജു​വി​നെ​ ​ശ​ബ്ദ​രേ​ഖ​ക​ൾ​ ​കേ​ൾ​പ്പി​ച്ച് ​ആ​ധി​കാ​രി​ക​ത​ ​ഉ​റ​പ്പി​ച്ച​ത്.​ ​വ​‌​ർ​ഷ​ങ്ങ​ളോ​ളം​ ​പ​രി​ച​യ​വും​ ​അ​ട​പ്പ​വു​മു​ള്ള​വ​‌​ർ​ ​ശ​ബ്ദ​വും​ ​കൈ​യ​ക്ഷ​വ​രും​ ​തി​രി​ച്ച​റി​യു​ന്ന​ത് ​കേ​സി​ന് ​ബ​ലം​ ​ന​ൽ​കു​മെ​ന്നാ​ണ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​ല​ഭി​ച്ച​ ​നി​യ​മോ​പ​ദേ​ശം.

​ ​തെ​ളി​വ് ​ന​ൽ​കി​ ​'​മി​റ​ർ​ ​ഇ​മേ​ജ്'
ന​ടി​യെ​ ​ആ​ക്ര​മി​ച്ച​ ​കേ​സി​ൽ​ ​ശ​ബ്ദ​രേ​ഖ​ക​ളു​ൾ​പ്പെ​ടെ​ ​വ​ഴി​ത്തി​രി​വാ​യ​ ​നി​‌​ർ​ണാ​യ​ക​ ​തെ​ളി​വു​ക​ൾ​ ​ന​ൽ​കി​യ​ത് ​മും​ബ​യി​ലെ​ ​സ്വ​കാ​ര്യ​ ​ലാ​ബി​ലെ​ ​'​മി​റ​ർ​ ​ഇ​മേ​ജ്'​ ​റി​പ്പോ​‌​ർ​ട്ട്.​ ​വ​ധ​ഗൂ​ഢാ​ലോ​ച​ന​ ​കേ​സി​ൽ​ ​തെ​ളി​വു​ക​ൾ​ ​മ​റ​യ്ക്കാ​ൻ​ ​ദി​ലീ​പ് ​മും​ബ​യി​ലെ​ ​ലാ​ബ് ​സി​സ്റ്റം​സ് ​പ്രൈ​വ​റ്റ് ​ലി​മി​റ്റ​ഡി​ലെ​ത്തി​ച്ച​ ​നാ​ല് ​ഫോ​ണു​ക​ളു​ടെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​ഇ​വി​ട​ത്തെ​ ​ഹാ​‌​ർ​ഡ് ​ഡി​സ്കി​ൽ​ ​നി​ന്ന് ​വീ​ണ്ടെ​ടു​ത്ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ലാ​ബി​ൽ​ ​എ​ത്തി​ച്ചാ​ണ് ​ഇ​തി​ന്റെ​ ​മി​റ​‌​ർ​ ​ഇ​മേ​ജെ​ടു​ത്ത​ത്.​ 12,000​ ​വോ​യ്സ് ​കാ​ളു​ക​ൾ​ ​വീ​ണ്ടെ​ടു​ക്കാ​നാ​യി​​.​ ​ഇ​തി​ൽ​ ​ഏ​താ​നും​ ​ചി​ല​ത് ​മാ​ത്ര​മേ​ ​പു​റ​ത്തു​വ​ന്നി​​​ട്ടു​ള്ളൂ.​ ​വീ​ണ്ടെ​ടു​ത്ത​വ​യി​​​ൽ​ ​ഏ​റെ​യും​ ​സി​നി​മ​യു​ടെ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​വി​ളി​ച്ച​താ​ണ്.​ ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച് ​വൃ​ത്ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.

​ ​ഐ​മാ​ക്ക് ​പി​ടി​ച്ചെ​ടു​ക്കും
കേ​സി​ലെ​ ​ഏ​ഴാം​ ​പ്ര​തി​ ​സാ​യ് ​ശ​ങ്ക​റി​ൽ​ ​നി​ന്ന് ​അ​ഭി​ഭാ​ഷ​ക​ർ​ ​പി​ടി​ച്ചു​വാ​ങ്ങി​​​യ​ ​ഐ​മാ​ക്ക് ​ലാ​പ്ടോ​പ്പും​ ​ഐ​ ​പാ​ഡും​ ​ഫോ​ണു​ക​ളും​ ​വീ​ണ്ടെ​ടു​ക്കാ​ൻ​ ​ക്രൈം​ബ്രാ​ഞ്ച് ​ന​ട​പ​ടി​ ​തു​ട​ങ്ങി.​ ​ദി​ലീ​പി​ന്റെ​ ​ര​ണ്ട് ​ഐ​ ​ഫോ​ണു​ക​ളി​ലെ​ ​വി​വ​ര​ങ്ങ​ളാ​ണ് ​സാ​യ് ​ശ​ങ്ക​റി​നെ​ ​കൂ​ട്ടു​പി​ടി​ച്ച് ​നീ​ക്കം​ ​ചെ​യ്ത​ത്.​ ​ഇ​തി​ന്റെ​ ​ഒ​രു​ ​പ​ക​ർ​പ്പ് ​സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ക​രു​തു​ന്ന​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ​അ​ഭി​ഭാ​ഷ​ക​ർ​ ​പി​ടി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് ​ക്രൈം​ബ്രാ​ഞ്ച് ​ക​രു​തു​ന്ന​ത്.

സാ​​​യി​​​യെ​​​ ​​​ചോ​​​ദ്യം​​​ ​​​ചെ​​​യ്യും

കൊ​ച്ചി​:​ ​ന​ട​ൻ​ ​ദി​ലീ​പ് ​ഉ​ൾ​പ്പെ​ട്ട​ ​വ​​​ധ​​​ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​ക്കേ​​​സി​​​ലെ​​​ ​​​ഏ​​​ഴാം​​​പ്ര​​​തി​​​ ​​​സാ​​​യ് ​​​ശ​​​ങ്ക​​​റി​ന് ​ചോ​​​ദ്യം​​​ ​​​ചെ​​​യ്യ​​​ലി​​​​​​​നാ​​​യി​​​​​​​ ​​​ചൊ​​​വ്വാ​​​ഴ്ച​​​ ​​​ഹാ​​​ജ​​​രാ​​​കാ​​​ൻ​​​ ​​​അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം​​​ ​​​നോ​​​ട്ടീ​​​സ് ​​​ന​​​ൽ​​​കി.​​​ ​​​ദി​​​ലീ​​​പി​​​ന്റെ​​​യ​​​ട​​​ക്കം​​​ ​​​ഫോ​​​ണി​​​ൽ​​​നി​​​ന്ന് ​​​സാ​​​യ് ​​​ശ​​​ങ്ക​​​ർ​​​ ​​​തെ​​​ളി​​​വ് ​​​ന​​​ശി​​​പ്പി​​​ച്ചെ​​​ന്ന​​​ ​​​ക​​​ണ്ടെ​​​ത്ത​​​ലി​​​ലാ​​​ണ് ​​​ന​​​ട​​​പ​​​ടി.​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ദി​​​വ​​​സം​​​ ​​​ക്രൈം​​​ബ്രാ​​​ഞ്ച് ​​​എ.​​​ഡി.​​​ജി.​​​പി​​​ ​​​മു​​​ൻ​​​പാ​​​കെ​​​ ​​​കീ​​​ഴ​​​ട​​​ങ്ങി​​​യ​​​ ​​​സാ​​​യ് ​​​ശ​​​ങ്ക​​​റി​​​ന് ​​​കോ​​​ട​​​തി​​​ ​​​ജാ​​​മ്യം​​​ ​​​അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DILEEP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.