കൊച്ചി: 'നടൻ ദിലീപിനെ പൂട്ടണം' എന്ന പേരിലുള്ള വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. സംവിധായകൻ ബൈജു കൊട്ടാരക്കര ഡി.ജി.പിക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർചെയ്ത കേസ് തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് കോട്ടയം ഡിവൈ.എസ്.പി എസ്. അമ്മിണിക്കുട്ടന് കൈമാറി.
വധഗൂഢാലോചനക്കേസിലെ രണ്ടാംപ്രതിയും നടൻ ദിലീപിന്റെ സഹോദരനുമായ അനൂപിന്റെ ഫോൺ ഫോറൻസിക് പരിശോധന നടത്തിയപ്പോഴാണ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ട് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നിലുള്ളവരെക്കുറിച്ചാണ് അന്വേഷണം. വധ ഗൂഢാലോചനക്കേസ് അന്വേഷണസംഘം ഇതേക്കുറിച്ച് പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |