SignIn
Kerala Kaumudi Online
Friday, 19 April 2024 3.29 PM IST

ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു,​ നാളെ ഡോക്ടർമാരുടെ പ്രതിഷേധ ദിനം

dr

തിരുവനന്തപുരം : കൊവിഡ് കാലത്ത് ശമ്പളവും ആനുകൂല്യങ്ങളും വെട്ടികുറച്ചതിൽ പ്രതിഷേധിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡോക്ടർമാർ നാളെ പ്രതിഷേധദിനമായി ആചരിക്കും. രോഗിപരിചരണത്തെ ബാധിക്കാത്ത എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുമെന്നും ജില്ല ആസ്ഥാനങ്ങളിൽ ഉച്ചയ്ക്ക് രണ്ടിന് ധർണ നടത്തുമെന്നും പ്രസിഡന്റ് ഡോ. ജി. എസ്. വിജയകൃഷ്ണനും ജനറൽ സെക്രട്ടറി ഡോ. ടി. എൻ. സുരേഷും അറിയിച്ചു. എൻട്രി കേഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചു, പേഴ്‌സണൽ പേ നിർത്തലാക്കി, റേഷ്യോ പ്രമോഷൻ റദ്ദാക്കി, കരിയർ അഡ്വാൻസ്‌മെന്റ് സ്‌കീം, മൂന്നാം ഹയർഗ്രേഡ്, റിസ്‌ക് അലവൻസ് എന്നിവ അനുവദിക്കാത്തതിനുമെതിരായാണ് ഡോക്ടർമാരുടെ പ്രതിഷേധം.

മറ്റു സംസ്ഥാനങ്ങളിൽ കൊവിഡ് കാലത്ത് ഡോക്ടർമാർക്ക് നിരവധി ആനുകൂല്യങ്ങൾ നൽകി സംരക്ഷിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ഡോക്ടർമാരോടുള്ള സമീപനം പ്രതിഷേധാർഹമാണെന്നും അവർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOCTORS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.