SignIn
Kerala Kaumudi Online
Thursday, 28 March 2024 8.10 PM IST

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയുടെ മുഖത്ത് തെരുവുനായ കടിച്ചു

aadhila

വടക്കാഞ്ചേരി : മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയുടെ മുഖത്ത് തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു.

വരവൂരിലായിരുന്നു സംഭവം. വരവൂർ ചാത്തൻകോട്ടിൽ വീട്ടിൽ ഉമ്മർ ആദിലയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണിന് താഴെയും ചുണ്ടിലും മുകളിലും നായ കടിച്ച് പരിക്കേൽപ്പിച്ചു. നായയുടെ ആക്രമണത്തിൽ ഭയന്ന് കരഞ്ഞെങ്കിലും നായ ആക്രമണം തുടർന്നു. ഇതിനിടെ കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തേക്ക് ഓടി വന്ന് ബഹളം വച്ചപ്പോഴാണ് നായ പിന്തിരിഞ്ഞത്. രാവിലെ പണിക്ക് പോകുന്നതിനിടെ സമീപവാസി മാമ്പ്ര വീട്ടിൽ ചക്കൻ ഭാര്യ സരോജിനിക്കും കടിയേറ്റു. കടിച്ച തെരുവുനായ്ക്കൾ നിരീക്ഷണത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DOG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.