SignIn
Kerala Kaumudi Online
Sunday, 01 September 2024 4.41 AM IST

ഗോഡ്സെ സ്തുതി അപമാനകരം: മന്ത്രി ബിന്ദു

Increase Font Size Decrease Font Size Print Page
dr-r-bindu

കോഴിക്കോട്: നാഥുറാം വിനായക് ഗോഡ്സയെ പ്രകീർത്തിച്ച കോഴിക്കോട് എൻ.ഐ.ടി അദ്ധ്യാപിക ഷൈജ ആണ്ടവന്റെ ഫേസ്ബുക്ക് പ്രതികരണം അപമാനകരവും നന്ദികേടുമാണെന്ന് മന്ത്രി ആർ.ബിന്ദു. ഒരു രാജ്യത്തും രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ സംഭവം ഉണ്ടായിട്ടില്ല. ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണത്. വിദ്യാർത്ഥികൾക്ക് ചരിത്രബോധം നൽകേണ്ടവരാണ് അദ്ധ്യാപകർ. എന്നാൽ അദ്ധ്യാപികയുടെ പ്രതികരണം തെറ്റായ സന്ദേശമാണ് നൽകുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ നിയമപരമായി ഇടപെടാൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ എസ്.എഫ്.ഐ നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് 153-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DR R BINDU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.