കർണാടകയിൽ എട്ടുപേർ മുങ്ങിമരിച്ചു

Monday 25 May 2026 12:00 AM IST

ബംഗളൂരു: കർണാടകയിലെ ഉത്തര കന്നഡയിലെ തട്ടെ ഹക്കാലു നദിയിൽ ഏഴ് സ്ത്രീകൾ ഉൾപ്പടെ എട്ടുപേർ മുങ്ങിമരിച്ചു. കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടതായാണ് വിവരം. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ട്. സ്ഥലത്ത് തെരച്ചിൽ തുടരുകയാണ്. പൊലീസും പ്രാദേശിക അധികാരികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഭട്കലിനടുത്താണ് സംഭവം നടന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.