തിരുവനന്തപുരം: കൃഷിവകുപ്പ് നാഫെഡുമായി ചേർന്ന് ഇന്നു മുതൽ കൊപ്ര സംഭരിക്കും. കിലോയ്ക്ക് 105 രൂപ 90 പൈസയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. തിരഞ്ഞെടുത്ത സഹകരണ സ്ഥാപനങ്ങൾ വഴിയായിരിക്കും ആദ്യഘട്ടത്തിൽ സംഭരണം. കൊപ്രയാക്കി സംഭരിക്കാൻ കഴിയുന്ന സഹകരണ സ്ഥാപനങ്ങൾക്ക് പച്ചത്തേങ്ങയും സംഭരിക്കാം. പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 3.40 രൂപ സർക്കാർ ഇൻസെന്റീവായി നൽകും. കർഷകർ തെങ്ങിന്റെ എണ്ണം തെളിയിക്കുന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, നികുതി രസീത് എന്നിവ സഹിതം കൊപ്ര സംഭരിക്കുന്ന സഹകരണ സ്ഥാപനം മുഖേന ഇ-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കൃഷി ഭവനിൽ നിന്നും സംഭരണ കേന്ദ്രങ്ങളിൽ നിന്നും ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |