തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനത്തിന് സാദ്ധ്യതയുള്ളതിനാൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി ആരോഗ്യ, തദ്ദേശ വകുപ്പുകൾ സംയുക്തമായി വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കും. സ്കൂളുകളിൽ വെള്ളിയാഴ്ചകളിലും സ്ഥാപനങ്ങളിൽ ശനിയാഴ്ചകളിലും വീടുകളിൽ ഞായറാഴ്ചകളിലുമാണ് ഡ്രൈ ഡേ.
മന്ത്രിമാരായ എം.വി.ഗോവിന്ദന്റെയും വീണാ ജോർജിന്റെയും നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വീടും സ്ഥാപനവും പരിസരവും ശുചിയാക്കണം. കൊതുക് മുട്ടയിടാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ജില്ലകളും റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധിയ്ക്കനുസരിച്ച് കർമ്മ പദ്ധതി തയ്യാറാക്കും. ജില്ലാ കളക്ടർമാർ അതിന് നേതൃത്വം നൽകണം. ഏതെങ്കിലും പകർച്ചവ്യാധികൾ ഒരു പ്രദേശത്ത് റിപ്പോർട്ട് ചെയ്താൽ ആരോഗ്യവകുപ്പിനെ അറിയിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |