SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

സംസ്ഥാനം ഇ-വാഹന വിരോധം ഉപേക്ഷിച്ചാൽ: പി.എം.ഇ ഡ്രൈവും ഇ-ബസ് തരും

ebus

തിരുവനന്തപുരം: സംസ്ഥാനം ശ്രമിച്ചാൽ കേന്ദ്ര വ്യവസായ വകുപ്പിന്റെ പി.എം ഇ-ഡ്രൈവിലൂടെ

കെ.എസ്.ആർ.ടി.സിക്ക് ഇ-ബസുകൾ സബ്സിഡി നിരക്കിൽ സ്വന്തമാക്കാം. ബസൊന്നിന് 35 ലക്ഷം രൂപ സബ്സിഡിയായി ലഭിക്കും. അന്തർജില്ലാ സർവീസുകൾക്കുള്ള വലിയ ഇ-ബസുകളാണ് വാങ്ങാനാവുക. വലിയ ഇലക്ട്രിക് ബസിന് 1.5 കോടി രൂപയാണ് ശരാശരി വില. ഇത് സമീപ ഭാവയിൽ കുറയും.

പി.എം ഇ-ഡ്രൈവ് പദ്ധതി കാലാവധി 2028 മാർച്ച് വരെ നീട്ടിയിരുന്നു. നേരത്തെ 2026 മാർച്ച് വരെയായിരുന്നു കാലാവധി. 14,028 ബസുകളാണ് പദ്ധതിയിലൂടെ സംസ്ഥാന ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾക്ക് നൽകുന്നത്. പദ്ധതിയോടുള്ള താത്പര്യം കേന്ദ്ര വ്യവസായ വകുപ്പിനെ അറിയിച്ച ശേഷം വിശദ പദ്ധതിരേഖ നൽകിയാൽ അംഗീകാരം ലഭിക്കും.

ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത, നിർമ്മാണം, ചാർജിംഗ് അടിസ്ഥാന സൗകര്യം എന്നിവ വർദ്ധിപ്പിക്കുന്നതിന് 10,900 കോടിയാണ് പദ്ധതിക്കായി നീക്കിവച്ചത്. കേന്ദ്ര ഊർജ്ജ വകുപ്പിന്റെ പി.എം.ഇ-ബസ് സേവാ പദ്ധതിക്കു പുറമെയുള്ളതാണിത്. ഇ-ബസ് സേവാ പദ്ധതിയിൽ കരാർ കമ്പനികളാണ് വാടക അടിസ്ഥാനത്തിൽ ബസുകളെത്തിക്കുക.

കേന്ദ്രത്തിന്റെ ഇ-ബസുകൾ കൂടുതൽ സ്വന്തമാക്കിയ സംസ്ഥാനങ്ങൾ

 കർണാടക- 5,250

 മഹാരാഷ്ട്ര-4,109

 ഡൽഹി-2,800

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EBUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA