SignIn
Kerala Kaumudi Online
Saturday, 20 April 2024 5.33 PM IST

1165 പോസ്റ്റുകളിൽ കൂടി ഇ-ചാർജിംഗ് പോയിന്റ്

e-chargeing-point

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 1165 വൈദ്യുത പോസ്റ്റുകളിൽകൂടി ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. നിലവിൽ 412 എണ്ണം പ്രവർത്തനസജ്ജമാണ്. കോർപ്പറേഷൻ പരിധിയിൽ വരുന്ന നിയോജകമണ്ഡലങ്ങളിൽ 15 എണ്ണം വീതവും മറ്റു മണ്ഡലങ്ങളിൽ അഞ്ചുവീതവുമാണ് ആലോചിക്കുന്നത്.

സംസ്ഥാനത്ത് രണ്ടുഘട്ടങ്ങളിലായി വൈദ്യുതി സ്മാർട്ട് മീറ്റർ സ്ഥാപിക്കും. ഒന്നാം ഘട്ടത്തിൽ 37 ലക്ഷം ഉപഭോക്താക്കൾക്കും രണ്ടാംഘട്ടത്തിൽ 96 ലക്ഷംപേർക്കും. ഗാർഹിക ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗ് രണ്ടു മാസത്തിലൊരിക്കൽ എടുക്കുന്നത് തുടരും. വൈദ്യുതി ഭേദഗതി ബിൽ നിയമമായാൽ സംസ്ഥാനത്തിൽ നിക്ഷിപ്തമായ അധികാരങ്ങൾ പോലും കേന്ദ്രസർക്കാരിലും കേന്ദ്ര ഏജൻസികളിലും കേന്ദ്രീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E CHARGEING POINT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.