തിരുവനന്തപുരം : ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ ഇ ഓഫീസും പഞ്ചിംഗും അടുത്തയാഴ്ച മുതൽ. ഘട്ടംഘട്ടമായി ആരോഗ്യ വകുപ്പിനെ പൂർണമായും ഇ ഓഫീസ് സംവിധാനത്തിലാക്കുമെന്ന് പ്രവർത്തനങ്ങൾ നേരിട്ടുവിലയിരുത്തിയ മന്ത്രി വീണാ ജോർജ് അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസുകളിൽ ഇ ഓഫീസ് സജ്ജമാക്കുന്നതിനായി ജീവനക്കാർക്കുള്ള പരിശീലനം അവസാനഘട്ടത്തിലാണ്. ഡയറക്ടറേറ്റിലെത്തിയ മന്ത്രി ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ പുരോഗതി വിലയിരുത്തി അനാവശ്യമായി ഫയലുകൾ വച്ച് താമസിപ്പിക്കരുതെന്ന് നിർദ്ദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |