SignIn
Kerala Kaumudi Online
Thursday, 25 April 2024 10.15 AM IST

ട്രഷറി വകുപ്പിന്റെ ഇ – വാലറ്റ് വരുന്നു

p

തിരുവനന്തപുരം:സംസ്ഥാന ട്രഷറി വകുപ്പ് ഇ–വാലറ്റ് സൗകര്യം ഒരുക്കുന്നു. നാഷണൽ ഇൻഫർമാറ്റിക് സെന്ററാണ് വാലറ്റ് ആപ്പ് തയാറാക്കുന്നത്. ട്രഷറിയിൽ സേവിംഗ്സ് അക്കൗണ്ടോ (ടി.എസ്.ബി) പെൻഷൻ അക്കൗണ്ടോ (പി.ടി.എസ്.ബി) ജീവനക്കാരുടെ അക്കൗണ്ടോ (ഇ.ടി.എസ്.ബി) ഉള്ളവർക്ക് വിവിധ സർക്കാർ സേവനങ്ങൾക്കായി നേരിട്ട് വാലറ്റിൽ നിന്നു പണം കൈമാറാം.

മറ്റ് ഇ– വാലറ്റുകളും ബാങ്കിംഗ് ആപ്പുകളും കാർഡുകളും ഉപയോഗിക്കുമ്പോൾ ഈടാക്കാറുള്ള കമ്മിഷൻ ലാഭിക്കാമെന്നതാണ് ട്രഷറി വാലറ്റിന്റെ സവിശേഷത. ഇപ്പോൾ മിക്ക വകുപ്പുകളുടെയും പണമിടപാട് ഇ–ട്രഷറി സംവിധാനം വഴിയാണ്. ഇ–ട്രഷറിയെ വാലറ്റുമായി ബന്ധിപ്പിക്കും. ഇതോടെ ട്രഷറിയിൽ നിന്നു പണം വാലറ്റിലേക്കു കൈമാറാൻ സൗകര്യമൊരുങ്ങും.

#ഇ–വാലറ്റ്

നിരവധി പേയ്‌മെന്റ് രീതികൾക്കും വെബ്‌സൈറ്റുകൾക്കുമായി ഉപയോക്താക്കളുടെ പേയ്‌മെന്റ് വിവരങ്ങളും പാസ്‌വേഡുകളും സുരക്ഷിതമായി സംഭരിക്കുന്ന സംവിധാനമാണ് ഇ-വാലറ്റ് അഥവാ ഡിജിറ്റൽ വാലറ്റ്. ഇ-വാലറ്റ് നൽകുന്ന സേവനം ക്രെഡിറ്റ് /ഡെബിറ്റ് കാർഡിന് തുല്യമാണ്. പേയ്‌മെന്റുകൾ നടത്തുന്നതിന് ഇ-വാലറ്റ് ബാങ്ക് അക്കൗണ്ടുമായി ലിങ്കുചെയ്യേണ്ടതുണ്ട്. ഇടപാടുകൾക്ക് പണമടയ്ക്കാനായി ഇ-വാലറ്റിനെ മൊബൈൽ ഫോൺ നമ്പരുമായി ലിങ്കുചെയ്യാനും കഴിയും

#നേട്ടങ്ങൾ

*പണം കൈമാറ്റത്തിന് ബാങ്ക് അക്കൗണ്ടുകൾ ആവശ്യമില്ലാത്തതിനാൽ അക്കൗണ്ട് വിവരങ്ങൾ നൽകേണ്ടി വരില്ല.
*പണം നിക്ഷേപിക്കുന്നതിന് കുറഞ്ഞ തുകയില്ല. 10 രൂപ പോലും നിക്ഷേപിക്കാം.
*പ്രീ പെയ്ഡ് അക്കൗണ്ട് ആയതിനാൽ പേയ്‌മെന്റ് ലഭിക്കാൻ താമസം നേരിടുന്നില്ല.
*കാഷ്ബാക്ക്, റിവാർഡുകൾ, ഡിസ്‌കൗണ്ട് ഓഫറുകൾ തുടങ്ങിയവ ലഭിക്കുന്നതിനാൽ ലാഭകരമായ ഷോപ്പിംഗ് നടത്താനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E WALLET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.