തിരുവനന്തപുരം : സംസ്ഥാനത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്ക് വീണ്ടും അവസരം.
ആർക്കിടെക്ടർ,മെഡിക്കൽ,മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പുതുതായി അപേക്ഷ സമർപ്പിക്കുന്നതിനും ഇതിനോടകം അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിചേർക്കാനും കഴിയും. ഇന്ന് മുതൽ ഈമാസം 26 വൈകിട്ട് 3വരെയാണ് സമയം.പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഇതിനുള്ള ക്രമീകരണവും വിജ്ഞാപനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രാക്ടിക്കൽ പരീക്ഷ 29 മുതൽ
തിരുവനന്തപുരം : കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ബി.സി.എ. (332) ഡിഗ്രി പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ഈമാസം 29 മുതൽ ആഗസ്റ്റ് 3 വരെ അതത് കോളേജുകളിൽ വച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു.വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.ഈമാസം 20 മുതൽ 23 വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചത്.
കിറ്റ്സിൽ എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സ്
തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ആറു മാസ എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്സ് അഡ്മിഷൻ ആരംഭിച്ചു. യോഗ്യത: പ്ലസ് ടു. കിറ്റ്സിന്റെ തിരുവനന്തപുരം,കൊല്ലം ടി.കെ.എം കാമ്പസ്, എറണാകുളം, തൃശൂർ, കോഴിക്കോട് ഫാറൂഖ് കോളേജ് കാമ്പസ് എന്നിവിടങ്ങളിലാണ് ക്ളാസ്. കൂടുതൽ വിവരങ്ങൾക്ക് 9567869722.
അപ്രന്റിസ്ഷിപ് ട്രെയിനിംഗ്
തിരുവനന്തപുരം: ജർമ്മനിയിൽ സിവിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ സൗജന്യ ഡിഗ്രി കോളേജ് പഠനത്തോടൊപ്പം വിവിധ കമ്പനികളിൽ സാലറിയോടു കൂടി അപ്രന്റിസ് ആയി ജോലി ചെയ്യാൻ അവസരമൊരുക്കുമെന്ന് ഡൽഹി ആസ്ഥാനമായുള്ള ആർഷ ഇന്റർനാഷണൽ. മൂന്ന് വർഷ കോഴ്സ് കഴിയമ്പോൾ സ്ഥിരം നിയമനം നൽകുമെന്ന് അവർ അറിയിച്ചു. പ്ലസ് ടു വിനു സയൻസ് വിഷയങ്ങളിൽ 60% മാർക്കുള്ളവർ അല്ലെങ്കിൽ പ്രസ്തുത വിഷയങ്ങളിൽ ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് ഫോൺ/വാട്സ്ആപ്പ് 9778192644.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |