SignIn
Kerala Kaumudi Online
Friday, 19 April 2024 2.44 PM IST

അപരന് സാന്ത്വനം പകരണം: ഹൈദരലി ശിഹാബ് തങ്ങൾ

muslim

കോഴിക്കോട്: സർവവും സർവശക്തനിൽ അർപ്പിച്ച് പ്രാർത്ഥനയിൽ മുഴുകുന്നതിനൊപ്പം അപരന്റെ സങ്കടങ്ങൾ നെഞ്ചേറ്റി സാന്ത്വനം പകരാനും കഴിയേണ്ടതുണ്ടെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഈദ് സന്ദേശത്തിൽ പറഞ്ഞു. നന്മയുടെ മാർഗത്തിൽ ത്യാഗം ചെയ്യാനുള്ള സന്നദ്ധതയാണ് ബലി പെരുന്നാളിന്റെ പൊരുൾ. പരീക്ഷണങ്ങൾ സമചിത്തതയോടെ നേരിട്ട് വിജയിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാളിന്റെ ആത്മസത്ത. കൊവിഡ് മഹാമാരിയിൽ ജീവിതം വീടകങ്ങളിലും ആശുപത്രികളിലും തളച്ചിടപ്പെടാൻ നിർബന്ധിതരായവരാണ് ഒട്ടേറെ മനുഷ്യർ. ഒറ്റപ്പെട്ടു പോകുന്നവരെ ചേർത്തു പിടിക്കാനും കൈത്താങ്ങാവാനും എല്ലാവർക്കും ബാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.