കൊച്ചി: കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ജനവിധി ഇന്നറിയാം. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിനാരംഭിക്കുന്ന വോട്ടെണ്ണൽ രണ്ടരമണിക്കൂറിനകം പൂർത്തിയാകും. ഒരു മണിക്കൂറിനകം വിജയസാദ്ധ്യത അറിയാനാകും.
രാവിലെ 7.30ന് സ്ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങൾ പുറത്തെടുക്കും. 21 ടേബിളുകൾ വോട്ടെണ്ണലിന് സജ്ജീകരിച്ചിട്ടുണ്ട്. മുഴുവൻ വോട്ടുകളും എണ്ണിത്തീരാൻ 12 റൗണ്ട് വേണ്ടിവരും. ഒരു റൗണ്ടിൽ 21 ബൂത്തുകളെണ്ണും. ആദ്യ റൗണ്ടിൽ ഒന്നു മുതൽ 15 വരെ ബൂത്തുകളിലെ വോട്ടുകൾ എണ്ണും. തുടർന്ന് മറ്റു ബൂത്തുകളിലേതും. ആദ്യത്തെ 11 റൗണ്ടുകളിൽ 21 ബൂത്തുകൾ വീതവും, അവസാന റൗണ്ടിൽ എട്ടു ബൂത്തുകളും എണ്ണും. 239 ബൂത്തുകളാണുള്ളത്.
ആറു തപാൽ വോട്ടുകളും 83 സർവീസ് വോട്ടുകളുമാണ് അനുവദിച്ചത്. ഇന്ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാൽ, സർവീസ് വോട്ടുകൾ സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |