SignIn
Kerala Kaumudi Online
Thursday, 28 March 2024 6.50 PM IST

ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ബോർഡ് തിരഞ്ഞെടുപ്പ് ഇന്ന്

election

ശിവഗിരി: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ബോർഡിലേക്ക് 2021-26 കാലയളവിലേക്കുളള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതൽ 2 മണി വരെ ബ്രഹ്മവിദ്യാലയം ഹാളിലാണ് വോട്ടെടുപ്പ്.

ആകെയുളള 43 അംഗങ്ങളിൽ നിന്ന് 11 പേരെയാണ് തിരഞ്ഞെടുക്കേണ്ടത്. മത്സര രംഗത്ത് 21 പേരുണ്ട്. സ്വാമി അമേയാനന്ദ, സ്വാമി അസ്പർശാനന്ദ, സ്വാമി ആത്മപ്രസാദ്, സ്വാമി ഋതംഭരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ധർമ്മചൈതന്യ, സ്വാമി ധർമ്മാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി പരാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ബ്രഹ്മസ്വരൂപാനന്ദ, സ്വാമി വിദ്യാനന്ദ, സ്വാമി വിശുദ്ധാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശുഭാംഗാനന്ദ, സ്വാമി സച്ചിദാനന്ദ, സ്വാമി സദ്രൂപാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി സൂക്ഷ്മാനന്ദ എന്നിവരാണ് മത്സരിക്കുന്നത്. വൈകുന്നേരം 3 മുതൽ വോട്ടെണ്ണലും, തുടർന്ന് ഫലപ്രഖ്യാപനവും നടക്കും. അഞ്ച് വർഷമാണ് ബോർഡിന്റെ കാലാവധി. തിരഞ്ഞെടുക്കപ്പെടുന്ന ബോർഡംഗങ്ങളുടെ ആദ്യയോഗം നിലവിലുളള പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ വിളിച്ചു ചേർക്കും. ആ യോഗത്തിലാണ് പുതിയ ട്രസ്റ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.