SignIn
Kerala Kaumudi Online
Friday, 19 April 2024 8.11 PM IST

തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുകയിൽ വർദ്ധന

election

ന്യൂഡൽഹി: ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുകയുടെ പരിധി കൂട്ടി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലവിൽ 70 ലക്ഷം പരിധിയുള്ള വലിയ സംസ്ഥാനങ്ങളിൽ 95 ലക്ഷവും, ചെറിയ സംസ്ഥാനങ്ങളിൽ 54 ലക്ഷത്തിന് പകരം 75 ലക്ഷം രൂപ വരെയും ചെലവാക്കാം.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ 28 ലക്ഷം പരിധി നിശ്ചയിച്ച സംസ്ഥാനങ്ങളിൽ 40 ലക്ഷവും, 20 ലക്ഷം പരിധിയുണ്ടായിരുന്ന സംസ്ഥാനങ്ങളിൽ 28 ലക്ഷം രൂപ വരെയും ചെലവാക്കാം. പുതിയ ഉത്തരവനുസരിച്ച് കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 95 ലക്ഷവും നിയമസഭയിൽ 40 ലക്ഷവുമായിരിക്കും പരിധി.

തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 2014 ലാണ് ഇതിന് മുന്നേ വലിയ തോതിൽ നിരക്ക് പരിഷ്‌കരിച്ചത്. 2020ൽ 10 ശതമാനം വർദ്ധന വരുത്തിയിരുന്നു. വരുന്ന യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉത്തരവ് ബാധകമാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.