ന്യൂഡൽഹി:അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാർ 15ന് ചുമതലയേൽക്കും. നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷണറാണ്. 14ന് വിരമിക്കുന്ന സുശീൽ ചന്ദ്രയ്ക്ക് പകരമാണ് നിയമനം. ബീഹാർ / ഝാർഖണ്ഡ് കേഡറിലെ 1984 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. 37 വർഷത്തെ സർവീസിന് ശേഷം 2020 ഫെബ്രുവരിയിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയായി വിരമിച്ചു. 2020 സെപ്തംബർ ഒന്നിന് ഇലക്ഷൻ കമ്മിഷണറായി. പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ബോർഡിന്റെ ചെയർമാൻ, ആർ.ബി.ഐ, എസ്.ബി.ഐ, നബാർഡ് ഡയറക്ടർ, സാമ്പത്തിക ഇന്റലിജൻസ് കൗൺസൽ, ബാങ്ക് ബോർഡ് ബ്യൂറോ, ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്റ്മെന്റ് സെർച്ച് കമ്മിറ്റി, സിവിൽ സർവ്വീസ് ബോർഡ് എന്നിവയിൽ അംഗവുമായിരുന്നു. സാമ്പത്തിക മേഖലയിലെ പല പദ്ധതികളും ദേശീയ പെൻഷൻ സപദ്ധതിയും നടപ്പാക്കിയതിൽ വലിയ പങ്കുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |