SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.38 PM IST

കാർഷിക വ്യവസായങ്ങൾക്ക് വൈദ്യുതി ഇളവ്

electricity

തിരുവനന്തപുരം: കാർഷിക വ്യവസായങ്ങൾക്കും കുടുംബശ്രീ സംരംഭങ്ങൾക്കും വൈദ്യുതി നിരക്കിൽ ഇളവ് നൽകുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് വ്യവസായങ്ങൾ തുടങ്ങാനുള്ള അനുകൂല ഘടകങ്ങളിലൊന്ന് കുറഞ്ഞനിരക്കിലെ വൈദ്യുതിയാണ്. ഇതിനായി കുറഞ്ഞ ചെലവിൽ സോളാർ, കാറ്റാടി വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കും. പരിസ്ഥിതിക്ക് ഏറെ കോട്ടം വരുത്താത്ത കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ആവിഷ്കരിക്കുമെന്നും പത്രപ്രവർത്തക യൂണിയന്റെ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു.സോളാർ പദ്ധതിയിലൂടെ കർഷകർക്ക് വരുമാനമുണ്ടാക്കുന്ന കുസും പദ്ധതി നടപ്പാക്കും. വ്യവസായ, വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജിനത്തിൽ പ്രഖ്യാപിച്ച ഇളവ് ദീർഘിപ്പിക്കും. കുടിശികയുള്ള ഉപഭോക്താക്കളുടെ കണക്ഷൻ കൊവിഡ് കാലത്ത് കട്ട് ചെയ്യരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ELECTRICITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.