SignIn
Kerala Kaumudi Online
Monday, 25 May 2026 1.58 AM IST

ആന ഇടഞ്ഞോടിയ സംഭവം: പ്രാഥമിക നഷ്ടപരിഹാരം ഒന്നരലക്ഷം

p

തൃശൂർ: സ്വരാജ് റൗണ്ടിൽ നിന്നും ഇടഞ്ഞോടിയ ആന വരുത്തിയ നാശനഷ്ടങ്ങൾക്ക് പ്രാഥമികമായി ഒന്നരലക്ഷം രൂപ നൽകുമെന്ന് തൃശൂർ കോർപ്പറേഷൻ. സിവിൽ വർക്കുകൾക്ക് വേണ്ട തുക മാത്രമാണിത്. വാഹനങ്ങൾക്കേറ്റ കേടുപാടുകളുടെ നഷ്ടം കണക്കാക്കിയിട്ടില്ല. ആന അഞ്ച് വീടുകളുടെ കോമ്പൗണ്ട് മതിലുകൾ തകർത്തിരുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം തഹസിൽദാരുടെ നേതൃത്വത്തിൽ ശേഖരിച്ച നാശനഷ്ടങ്ങളുടെ കണക്ക് കോർപറേഷൻ അധികൃതർക്ക് കൈമാറിയിരുന്നു. കോർപറേഷൻ എൻജിനീയറിംഗ് വിഭാഗമാണ് ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയത്. വാഹനങ്ങളുടെ കേടുപാടുകൾ ഉൾപ്പെടെ പരിശോധിച്ച് എത്ര നഷ്ടം വന്നുവെന്ന് തീരുമാനിക്കേണ്ടത് മറ്റൊരു ഏജൻസിയാണ്. ആനയ്ക്കും വാഹനങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷയുള്ളതിനാൽ വാഹനങ്ങളുടെ നഷ്ടം ആവിധം നികത്താമെന്നാണ് ധാരണ. നഷ്ടം കണക്കാക്കിയ തുക ഉടൻ കൈമാറുമെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശി ശിവദത്തിന്റെ ആനയായ ശിവം ലക്ഷ്മി അയ്യപ്പനാണ് കഴിഞ്ഞ ദിവസം മണിക്കൂറോളം ജനവാസ മേഖലയിൽ പരിഭ്രാന്തി സൃഷ്ടിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ELEPHANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA