വാളയാർ: കഞ്ചിക്കോട് വലിയേരി കാട്ടിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. പനങ്കാട് സുബ്രഹ്മണ്യന്റെ ഭാര്യ അഞ്ജന ദേവിയാണ് (58) മരിച്ചത്. ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
പത്തംഗ സംഘമാണ് വിറക് ശേഖരിക്കാൻ പോയത്. ആന വന്നപ്പോൾ ഇവർ ചിതറിയോടി. ഇതിനിടെ നിലത്തുവീണ അഞ്ജനയെ കാട്ടാന കുത്തിയ ശേഷം ചവിട്ടുകയായിരുന്നു. നാട്ടുകാർ ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. വനംവകുപ്പ് അധികൃതർ പടക്കം പൊട്ടിച്ച് ആനയെ കാട്ടിലേക്ക് കയറ്റിയ ശേഷമാണ് മൃതദേഹം ജില്ലാ ആശുപതി മോർച്ചറിയിലേക്ക് മാറ്റി.
തൊഴിലുറപ്പ് തൊഴിലാളിയാണ് അഞ്ജന. മക്കൾ: ശിവൻ, മുത്തുസ്വാമി, നാഗരാജ്, മഹേശ്വരി. മരുമകൻ: മണി. കുടുംബത്തിന് സർക്കാർ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |