സുൽത്താൻബത്തേരി: ആനയെ പ്രതിരോധിക്കാൻ നിർമ്മിച്ച കിടങ്ങിൽ വീണ രണ്ടരമാസം വരുന്ന കുട്ടിയാനയെ വനംവകുപ്പ് ജീവനക്കാർ പുറത്തെത്തിച്ച് ഉൾകാട്ടിലേക്ക് വിട്ടു. ഇന്നലെ രാവിലെയാണ് വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽപ്പെട്ട ചെതലയം പുകലമാളത്തെ കിടങ്ങിൽ കൂട്ടംതെറ്റിയെത്തിയ കുട്ടിയാന വീണത്.
എലിഫന്റ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ രൂപേഷിന്റെ നിർദ്ദേശപ്രകാരം ആർ.ആർ.ടി സംഘം കുട്ടിയാനയെ പുറത്തെത്തിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ശശികുമാർ, ഫോറസ്റ്റർ ദിവാകരൻ, ഗോവിന്ദൻ, ബീറ്റ് ഫോറസ്റ്റർ അനിൽകുമാർ, ഷിബുശങ്കർ, വാച്ചർമാരായ ദിനേശൻ, പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |