തിരുവനന്തപുരം: 2000 ജനുവരി ഒന്നു മുതൽ 2022 മാർച്ച് 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിട്ടി നിലനിറുത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് ജൂൺ 30 വരെ സമയം അനുവദിച്ചു.
ഒ.ഇ.സി വിദ്യാഭ്യാസ ആനുകൂല്യം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായവരുടെ വിവരങ്ങൾ www.egrantz.kerala.gov.in ലൂടെ 30നകം ലഭ്യമാക്കണം. അർഹമായ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലെത്തും. കൂടുതൽ വിവരങ്ങൾക്ക്: കൊല്ലം മേഖലാ ഓഫീസ് - 0474 2914417, എറണാകുളം- 0484 2429130, പാലക്കാട് - 0491 2505663, കോഴിക്കോട് - 0495 2377786.
പ്രോഗ്രാം ഓഫീസർ ഒഴിവ്
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിൽ ജില്ലായൂത്ത് പ്രോഗ്രാം ഓഫീസറുടെ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.ksywb@kerala.gov.inൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |