തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത എൻട്രൻസ് പരീക്ഷ ജൂൺ 5മുതൽ 9വരെ നടത്തും. എൻജിനിയറിംഗ് പ്രവേശന പരീക്ഷ 5 മുതൽ 9വരെ, രാവിലെ 10മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഫാർമസി പ്രവേശന പരീക്ഷ 9ന് വൈകിട്ട് 3.30മുതൽ 5വരെയുമാണ്. എൻജിനിയറിംഗ് എൻട്രൻസിന് വിദ്യാർത്ഥികൾ രാവിലെ ഏഴരയ്ക്കും ഫാർമസി പരീക്ഷയെഴുതുന്നവർ ഉച്ചയ്ക്ക് ഒന്നിനും പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 04712525300
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |