SignIn
Kerala Kaumudi Online
Thursday, 28 March 2024 10.05 PM IST

നപുംസകങ്ങളെ മുന്നിൽ നിറുത്തി യുദ്ധം ചെയ്യുന്നു: ഇ.പി ജയരാജൻ

ep

കോട്ടയം. നപുംസകങ്ങളെ മുന്നിൽ നിറുത്തി യുദ്ധം ചെയ്യുന്ന രീതി യു.ഡി.എഫും ആർ.എസ്.എസും നിറുത്തണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലടക്കം അപവാദ പ്രചാരണങ്ങളിലൂടെ മുഖ്യമന്ത്രിയെ ചെളിവാരി എറിയാനുള്ള നീക്കം കേരളത്തിലെ ജനങ്ങൾ തള്ളിക്കളയും. മുഖ്യമന്ത്രിയെയും കുടുംബത്തെയും എന്തും പറയാമെന്നും കരുതരുത്. ഇതിനെതിരെ കേരളം പ്രതികരിക്കും. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡും പ്രളയവും ഉണ്ടായ കാലത്ത് കെ.ജി.ഒ.എ നടത്തിയ പ്രവർത്തനം ആർക്കും മതിപ്പുണ്ടാക്കുന്നതാണ്. ജനങ്ങളോടുള്ള പ്രതിബന്ധത നിലനിറുത്താനാണ് ജീവനക്കാർ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി എന്നിവർ പങ്കെടുത്തു. കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രൻ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ ആർ.അർജുനൻ പിള്ള നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 11ന് കെ.സി മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.