SignIn
Kerala Kaumudi Online
Thursday, 25 April 2024 5.45 AM IST

ഇടത് രാജ്ഭവൻ മാർച്ചിൽ ശ്രദ്ധേയമായി  ഇ.പി.ജയരാജന്റെ അസാന്നിദ്ധ്യം

ep-jayarajan

തിരുവനന്തപുരം: ഗവർണർക്കെതിരായ രാഷ്ട്രീയസമരത്തിന്റെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ ശ്രദ്ധേയമായി ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജന്റെ അസാന്നിദ്ധ്യം. ഇടതുമുന്നണിയുടെ പിന്തുണയോടെ ഉന്നത വിദ്യാഭ്യാസ സംരക്ഷണസമിതി സംഘടിപ്പിച്ച മാർച്ചിനെക്കുറിച്ച് ഇടതുമുന്നണി യോഗം നേരത്തേ തീരുമാനിച്ചിരുന്നതാണ്. മാർച്ചിൽ വേദിയുടെ മുൻനിരയിൽ കൺവീനർക്കായി ഇരിപ്പിടവും ഒരുക്കിയിരുന്നു. അദ്ദേഹം പങ്കെടുക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ അറിയിച്ചിരുന്നതും.

കണ്ണൂരിലായിരുന്ന അദ്ദേഹം പാർട്ടിയിലും മുന്നണിയിലും നിന്ന് അവധിയെടുത്ത് വിശ്രമത്തിലായതിനാലാണ് മാർച്ചിനെത്താതിരുന്നത് എന്നാണ് വിശദീകരണം. കണ്ണൂരിലെ ജില്ലാതല മാർച്ചിലും അദ്ദേഹം പങ്കെടുത്തില്ല. ആരോഗ്യപ്രശ്നങ്ങളാൽ ഈ മാസം ആറ് വരെ അദ്ദേഹം അവധിയിലായിരുന്നു. പിന്നീട് നടന്ന സി.പി.എം നേതൃയോഗങ്ങളിൽ പങ്കെടുത്തെങ്കിലും അതിന് ശേഷം വീണ്ടും അവധിക്കപേക്ഷിച്ചതായാണ് വിവരം. പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് അസംതൃപ്തിയുണ്ടെന്ന പ്രചരണവുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EP JAYARAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.