SignIn
Kerala Kaumudi Online
Saturday, 20 April 2024 11.45 AM IST

ഇ.പി.എഫ്.ഒ പെൻഷൻ കേസ് 17ലേക്ക് മാറ്റി

epf

ന്യൂഡൽഹി: ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷന് വഴിയൊരുക്കിയ കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളിൽ 17ന് സുപ്രീംകോടതി വാദം കേൾക്കും.കഴിഞ്ഞ രണ്ട് ദിവസങ്ങളിലും കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ,സമയപരിമിതി മൂലം പരിഗണിക്കാനായില്ല. അതിനാൽ 17ന് ആദ്യ കേസായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

അപ്പീലുകളിൽ പ്രതിദിനവാദം ആവശ്യപ്പെട്ട് ഇ.പി.എഫ്.ഒ കഴിഞ്ഞ ദിവസം ഇടക്കാല അപേക്ഷ നൽകിയിരുന്നു. കേരള ഹൈക്കോടതിയുടെ 2018 ഒക്ടോബർ പത്തിലെ വിധി ചോദ്യം ചെയ്ത് ഇ.പി.എഫ്.ഒ നൽകിയ അപ്പീൽ 2019 ഏപ്രിൽ ഒന്നിന് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരെ ഇ.പി.എഫ്.ഒയും തൊഴിൽ മന്ത്രാലയവും പുനഃപരിശോധനാ ഹർജി നൽകിയപ്പോൾ പ്രസ്തുത ഉത്തരവ് പിൻവലിച്ച സുപ്രീംകോടതി, അപ്പീൽ പുതുതായി കേൾക്കാൻ തീരുമാനിക്കുകയായിരുന്നു. കേന്ദ്രം ഫണ്ട് അനുവദിക്കാതെ ഉയർന്ന പെൻഷൻ നൽകാനാവില്ലെന്നാണ് ഇ.പി.എഫ്.ഒയുടെ നിലപാട്. അതേസമയം, ഒരുതരത്തിലും ഹൈക്കോടതിവിധി നടപ്പാക്കാനാവില്ലെന്നാണ് തൊഴിൽമന്ത്രാലയത്തിന്റെ വാദം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.