SignIn
Kerala Kaumudi Online
Thursday, 25 April 2024 1.48 PM IST

ഇ സഞ്ജീവനിയിൽ ദിവസവും സ്‌പെഷ്യാലിറ്റി ഒ.പി

esanjeevani

തിരുവനന്തപുരം: കൊവിഡ് വ്യാപന സാഹചര്യത്തിൽ സർക്കാരിന്റെ ടെലി മെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിയിൽ സ്‌പെഷ്യാലിറ്റി ഒ.പി സജ്ജമാക്കിയതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പെടെ 35ൽ പരം ഒ.പി. സേവനങ്ങളാണ് നൽകുന്നത്.

എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ജനറൽ ഒ.പി പ്രവർത്തിക്കുന്നത്. എല്ലാവിധ അസുഖങ്ങൾക്കും ചികിത്സാ സംബന്ധമായ സംശയങ്ങൾക്കും സേവനം തേടാം. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ ആവശ്യമുള്ളവരെ അതത് വിഭാഗങ്ങളിലേക്ക് റഫർ ചെയ്യും. നേത്രരോഗ വിഭാഗം, പാലിയേറ്റീവ് ആൻഡ് ഓങ്കോളജി വിഭാഗം, ദന്തരോഗ വിഭാഗം, ഹീമോഫീലിയ സ്‌പെഷ്യാലിറ്റി ഒ.പികളും ഉടൻ ആരംഭിക്കും.

ഒ.പി സമയം

കൊവിഡ് (എല്ലാ ദിവസവും 8 മുതൽ രാത്രി 8 വരെ)

ശിശുരോഗ വിഭാഗം (തിങ്കൾ- ശനി രാവിലെ 8 മുതൽ 6 വരെ)

സൈക്യാട്രി (തിങ്കൾ-ശനി 9 മുതൽ 8 വരെ)

ഡി.ഇ.ഐ.സി തിങ്കൾ- വെള്ളി 10 മുതൽ 4 വരെ)

കൗമാര ക്ലിനിക്ക് (തിങ്കൾ- വെള്ളി 9:30 മുതൽ 3 വരെ)

ജനറൽ സർജറി (എല്ലാ ദിവസവും രാവിലെ 9 മുതൽ 8 വരെ)

അസ്ഥിരോഗ (ഞായർ, വെള്ളി 9 മുതൽ 1വരെ)

നെഞ്ച് രോഗ/ ശ്വാസകോശ രോഗ (എല്ലാ ദിവസവും 9 മുതൽ 1 വരെ)

ത്വക്‌രോഗ ഒപി (തിങ്കൾ-ശനി വരെ 9 മുതൽ 1 വരെ)

ഗൈനക്കോളജി വിഭാഗം (തിങ്കൾ-ശനി വരെ 9 മുതൽ 1 വരെ)

ജനറൽ മെഡിസിൻ വിഭാഗം (എല്ലാ ദിവസവും 9 മുതൽ 1 വരെ)

ഇ.എൻ.ടി (എല്ലാ ദിവസവും രാവിലെ 9 മുതൽ 1വരെ)

കാർഡിയോളജി (വെള്ളിയാഴ്ച 9 മുതൽ 1 വരെ)

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

 https://esanjeevaniopd.in/ എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ ഇസഞ്ജീവനി ആപ്ലിക്കേഷൻ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US ഡൗൺലോഡ് ചെയ്യുകയോ വേണം

 മൊബൈലോ,ലാപ്‌ടോപോ,ടാബോ വഴി esanjeevaniopd.in സൈറ്റിൽ പ്രവേശിക്കാം

 ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യണം

തുടർന്ന് ലഭിക്കുന്ന ഒ.ടി.പി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം

വീഡിയോ കോൺഫറൻസ് വഴി ഡോക്ടറോട് നേരിട്ട് രോഗവിവരം പറയാം

കൺസൾട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടൻ ഡൗൺലോഡ് ചെയ്യാം

 സംശയങ്ങൾക്ക് ദിശ: 1056, 0471 2552056.

സേവനങ്ങൾ നൽകുന്ന പ്രമുഖർ

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ഡയബെറ്റിക്സ് തിരുവനന്തപുരം (ചൊവ്വ,വെള്ളി 2 മുതൽ 4.15 വരെ)

ഇംഹാൻസ് കോഴിക്കോട് (ചൊവ്വാഴ്ച രാവിലെ 10 മുതൽ 12 വരെ),

ആർ.സി.സി തിരുവനന്തപുരം (ചൊവ്വ, വെള്ളി ഉച്ചയ്ക്ക് 2 മുതൽ 4.15 വരെ),

കൊച്ചിൻ കാൻസർ സെന്റർ (ബുധൻ, വ്യാഴം, വെള്ളി 9 മുതൽ 1 വരെ),

മലബാർ കാൻസർ സെന്റർ തലശേരി (തിങ്കൾ-വെള്ളി 3 മുതൽ 4 വരെ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ESANJEEVANI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.