തിരുവനന്തപുരം: ജൂലായ് അവസാന വാരം ജോയിന്റ് എൻട്രൻസ് പരീക്ഷ (ജെ.ഇ.ഇ) നടക്കുന്നതിനാൽ ജൂലായ് 24ന് നിശ്ചയിച്ചിരുന്ന സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിച്ചവർക്ക് അവരുടെ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കാനും അപേക്ഷാ ഫീസ് കുടിശിക അടയ്ക്കാനും 12ന് രാവിലെ 11വരെ സമയം അനുവദിച്ചിരുന്നു. പരീക്ഷ മാറ്റിയതിനാൽ ഈ സൗകര്യം താത്കാലികമായി നിറുത്തിയതായി എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഇതിനുള്ള അവസരം പിന്നീട് നൽകും. വിശദമായ വിജ്ഞാപനം www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 - -2525300.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |