SignIn
Kerala Kaumudi Online
Thursday, 18 April 2024 9.27 AM IST

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

exam

തിരുവനന്തപുരം: പൊതുമരാമത്ത്/ജലസേചന വകുപ്പിൽ രണ്ടാം ഗ്രേഡ് ഓവർസീയർ/ഡ്രാഫ്ട്സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ 206/2020), തദ്ദേശസ്വയംഭരണ വകുപ്പിൽ ഓവർസീയർ ഗ്രേഡ് 2/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 324/2020) തസ്തികകളിലേക്ക് 27 ന് നടക്കുന്ന പരീക്ഷയ്ക്ക് സെന്റർ നമ്പർ 1107 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ബോയ്സ്, തൃശൂരിൽ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 122646 മുതൽ 122845 വരെയുള്ളവർ വിവേകോദയം ജി.എച്ച്.എസ്. തൃശൂരിലും സെന്റർ നമ്പർ 1112 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ്, തൃശൂരിൽ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 123646 മുതൽ 123845 വരെയുള്ളവർ സി.എം.എസ്. എച്ച്.എസ്.എസ് തൃശൂരും ഹാജരാകണം.

കേരള ഇലക്ട്രിക്കൽ ആൻഡ് അലൈയ്ഡ് എൻജിനിയറിംഗ് കമ്പനി ലിമിറ്റഡിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 മെക്കാനിക്കൽ (കാറ്റഗറി നമ്പർ 388/2018), പൊതുമരാമത്ത്/ജലസേചന വകുപ്പുകളിൽ ഓവർസീയർ/ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 207/2020) തസ്തികകളിലേക്ക് 28 നുള്ള പരീക്ഷയ്ക്ക് സെന്റർ നമ്പർ 1026 ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ്, തൃശൂരിൽ ഹാജരാകേണ്ടിയിരുന്ന രജിസ്റ്റർ നമ്പർ 104990 മുതൽ 105189 വരെയുള്ളവർ സി.എം.എസ്. എച്ച്.എസ്.എസ്. തൃശൂരിൽ ഹാജരാകണം.

ഒ.എം.ആർ പരീക്ഷ

ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗ വിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം) (എൻ.സി.എ.- ഈഴവ/തിയ്യ/ബില്ലവ, പട്ടികവർഗം, മുസ്ളിം, എൽ.സി./എ.ഐ., ഒ.ബി.സി., വിശ്വകർമ്മ, എസ്.ഐ.യു.സി. നാടാർ, എസ്.സി.സി.സി., ധീവര, ഹിന്ദു നാടാർ) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷ 23 ന് രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിൽ നടത്തും. സംശയനിവാരണത്തിനായി 0471 2546412 എന്ന നമ്പരിൽ ബന്ധപ്പെടണം.

അഭിമുഖം
വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇൻസ്ട്രുമെന്റ് മെക്കാനിക്- കെമിക്കൽ പ്ലാന്റ്) (കാറ്റഗറി നമ്പർ 406/2017) തസ്തികയിലേക്ക് 22, 23 തീയതികളിൽ പി.എസ്.സി.യുടെ കൊല്ലം മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.